പോസ്റ്ററിലെ ‘പാറ്റ’ വിവാദം: ഫണ്ട് തിരിച്ചുപിടിക്കാൻ എം.ജി; സർവകലാശാല ഫണ്ടില്ലാതെ കോൺഫറൻസ് നടത്താം

തി​രു​വ​ന​ന്ത​പു​രം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ന​ട​ത്തു​ന്ന ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പോ​സ്റ്റ​റി​ൽ​നി​ന്ന്​ ‘പാ​റ്റ’​യെ മാ​റ്റി​യി​ല്ല. അ​നു​വ​ദി​ച്ച തു​ക തി​രി​കെ പി​ടി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല വി.​സി​യു​ടെ ഉ​ത്ത​ര​വ്. യൂ​നി​യ​ന്​ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ല്ലാ​തെ കോ​ൺ​ഫ​റ​ൻ​സ്​ ന​ട​ത്താ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ചാ​ര​ണ പോ​സ്റ്റ​റി​ൽ ‘പാ​റ്റ’​യു​ടെ​യും ഷൂ​സി​ന്‍റെ​യും ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ്​ ബി.​ജെ.​പി ബ​ന്ധ​മു​ള്ള വി.​സി​യെ ചൊ​ടി​പ്പി​ച്ച​ത്. സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ മൂ​ന്നു മു​ത​ൽ ആ​റു വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സി​ന്റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3,75,000 രൂ​പ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്റെ 75 ശ​ത​മാ​ന​മാ​യ 2,81,280 രൂ​പ മു​ൻ​കൂ​റാ​യി അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ, സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന യാ​തൊ​രു പ​രി​പാ​ടി​ക​ളി​ലും ഒ​രു​വി​ധ രാ​ഷ്ട്രീ​യ​വും അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്നും ഇ​പ്ര​കാ​രം ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​ബ്ലം ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ന് മു​ൻ​കൂ​ർ അ​നു​മ​തി തേ​ടേ​ണ്ട​താ​ണെ​ന്നും കാ​ണി​ച്ച്​ സ​ർ​വ​ക​ലാ​ശാ​ല 25ന്​ ​സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കോ​ൺ​ഫ​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​മ്പ​സി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്‌​സു​ക​ൾ, ബാ​ന​റു​ക​ൾ, പോ​സ്റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ 27ന്​ ​ഉ​ച്ച​ക്ക്​ 12നു ​മു​മ്പ്​ നീ​ക്കാ​നാ​യി​രു​ന്നു വി.​സി​യു​​ടെ അ​റി​യി​പ്പ്. എ​ന്നാ​ൽ, യൂ​നി​യ​ൻ ഇ​തി​നു ത​യാ​റാ​യി​ല്ല.

വി​ഷ​യ​ത്തി​ൽ യൂ​നി​യ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ര​ജി​സ്ട്രാ​ർ ത​ള്ളി. സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ രാ​ഷ്ട്രീ​യം പാ​ടി​ല്ല എ​ന്ന ഉ​ത്ത​ര​വി​ന്റെ​യും സ്റ്റു​ഡ​ന്റ്സ് കോ​ഡ് ഓ​ഫ് കോ​ണ്ട​ക്ട്​ റൂ​ൾ​സ് 2005, എം.​ജി സ​ർ​വ​ക​ലാ​ശാ​ല കോ​ഡ് ഓ​ഫ് എ​ത്തി​ക്സ് ആ​ൻ​ഡ് കോ​ണ്ടാ​ക്ട്​ എ​ന്നി​വ​യു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നാ​യി​രു​ന്നു​ ര​ജി​സ്ട്രാ​റു​ടെ നി​രീ​ക്ഷ​ണം. തു​ട​ർ​ന്നാ​ണ്​ വി.​സി ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 

Tags:    
News Summary - പോസ്റ്റർ വിവാദം: ഫണ്ട് തിരിച്ചുപിടിക്കാൻ എം.ജി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.