Posted On
date_range Updated On
date_range മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. താൻ നയിക്കുന്ന വിജയയാത്രയിൽ അദ്ദേഹം പങ്കെടുത്ത് അംഗത്വം സ്വീകരിക്കും. കൂടുതൽ പേർ വരുംദിവസങ്ങളിൽ പാർട്ടിയിലെത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മെട്രോമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുൻപിൽ വെക്കും. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് പാർട്ടി പാർലമെന്‍ററി ബോർഡാണ്. അവർ സ്ഥാനാർഥികളെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.