മെട്രോ ഉദ്ഘാടനം ബഹിഷ്കരിക്കില്ല -ചെന്നിത്തല 

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌ക്കരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്ഘാടനച്ചടങ്ങ് വിവാദങ്ങളില്ലാതെ കുറച്ചു കൂടി ഭംഗിയായി നടത്തേണ്ടതായിരുന്നു. പദ്ധതി പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

മെട്രോയുടെ ഉദ്ഘാടനം മംഗളകരമായും ആഹ്‌ളാദകരമായും നടത്തുന്നതിന് അധികൃതര്‍ ജാഗ്രത പാലിക്കണമായിരുന്നു. ആരെയെല്ലാം പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. സ്ഥലം എം.എല്‍.എയെയും എം.പിയെയും പ്രതിപക്ഷ നേതാവിനെയുമൊക്കെ വിളിക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്. വിവാദളില്ലാതെ പരിപാടി നടത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളിൽ യു.ഡി.എഫിന് പ്രതിഷേധമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. 

Tags:    
News Summary - Metro inauguration; comments of Ramesh chenithal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.