കോട്ടയം: മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകളാണെന്നും അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കായിക വകുപ്പിന്‍റെ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കോട്ടയത്ത് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്‍റീന ടീം കേരളത്തിൽ എത്തും. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കേരളത്തിലെ പല സ്റ്റേഡിയങ്ങളും നവീകരിക്കാൻ പണം നൽകാമെന്ന് സർക്കാർ പറഞ്ഞതാണ്. എന്നാൽ അതാത് സ്ഥലങ്ങളിലെ ഭരണനേതൃത്വത്തിന്‍റെ താൽപര്യക്കുറവ് കൊണ്ടാണ് അത് നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.