അശാസ്ത്രീയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നവശ്യപ്പെട്ട് കിഡ്സൺ കോർണറിലെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌ വിങ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

കടകൾ തുറക്കാൻ അനുവദിക്കാത്തതിൽ കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട്: കടകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കട അടക്കാൻ അഞ്ചു മിനിറ്റ് വൈകിയാൽ പോലും പൊലീസ് പിഴ ഈടാക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വ്യാപാരികളുടെ തീരുമാനം.

വ്യാപാരികളുമായി ചർച്ച നടത്തുമെന്ന് കോഴിക്കോട് കലക്ടർ പറഞ്ഞു.

Tags:    
News Summary - Merchants protest in Kozhikode SM Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.