ഓർമയിൽ മായാതെ ഇ. അഹമ്മദ്

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പി​െൻറ ഫലം തിങ്കളാഴ്ച പുറത്തുവരുമ്പോൾ മലപ്പുറത്തി​െൻറ ഓർമയിൽ ഇ. അഹമ്മദും. ജില്ലയുടെ പ്രതിനിധിയായി കാൽ നൂറ്റാണ്ടിലധികം ലോക്സഭയിലുണ്ടായിരുന്ന അഹമ്മദി​െൻറ പിൻഗാമി ആരാവുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കൃത്യം മൂന്ന് വർഷം മുമ്പാണ് ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ജനുവരി 31ന് പാർലമ​െൻറിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ എം.പി നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹത്തി​െൻറ മരണവും ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു ഇത്.

2014ൽ അഹമ്മദിന് മലപ്പുറം നൽകി‍യ 1,94,739 വോട്ട് ഭൂരിപക്ഷം സംസ്ഥാന ചരിത്രത്തിലെ റെക്കോഡാണ്. ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രി പദവിയിലിരുന്ന മലയാളി എന്ന നേട്ടവും അദ്ദേഹത്തി​െൻറ പേരിലുണ്ട്. 1991 മുതൽ 1999 വരെ മഞ്ചേരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് 2004ൽ പൊന്നാനിയിലേക്ക് മാറി.

2009ലും 2014ലും മഞ്ചേരി പേര് മാറിയുണ്ടായ മലപ്പുറത്ത് നിന്നും വിജയം ആവർത്തിച്ചു. അനാരോഗ്യം വകവെക്കാതെ കഴിഞ്ഞ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ സജീവമായിരുന്നു അഹമ്മദ്.

 

Tags:    
News Summary - MEMMORIES OF E AHAMMED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.