Posted On
date_range Updated On
date_range മേഘശ്രീ വയനാട് കലക്ടർ; രേണു രാജിനെ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ ഡി.ആർ. മേഘശ്രീയെ വയനാട് കലക്ടറായി നിയമിച്ചു.
വയനാട് കലക്ടറായിരുന്ന ഡോ. രേണു രാജിന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ സ്ഥാനവും ഗോത്രവിഭാഗം പുനരധിവാസ വികസന മിഷന്‍റെ പ്രത്യേക ഓഫിസറുടെ അധിക ചുമതല നൽകി.ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ലയെ കൃഷിവികസന കാർഷിക ക്ഷേമ വകുപ്പ് ഡയറക്ടറായും റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറിയായിരുന്ന ബി. അബ്ദുൽ നാസറെ ഫിഷറീസ് വകുപ്പ് ഡയറക്ടർ സ്ഥാനത്തേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.