പണ്ട് കമ്യൂണിസ്റ്റ് പാർട്ടി പൊതുപരിപാടികളുടെയും തെരഞ്ഞെടുപ്പുയോഗങ്ങളു ടെയും നോട്ടീസിലെ സ്ഥിരം വാക്കായിരുന്നു ‘മേദിനിയും ഉച്ചഭാഷിണിയും’ എന്നത്. നേതാക്ക ളാരും വന്നില്ലെങ്കിലും മേദിനിയുടെ പാട്ട്, അതും ഉച്ചഭാഷിണിയിൽതന്നെ, നിർബന്ധമായിര ുന്നു. മർദകഭരണത്തിൻകീഴിലെ യുവതയെ ആവേശം കൊള്ളിച്ച പി.കെ. മേദിനിയെന്ന ആ പടപ്പാട ്ടുകാരിയിൽ എൺപത്തഞ്ചാം വയസ്സിലും വിപ്ലവജ്വാല തെല്ലും അണഞ്ഞിട്ടില്ല.
വിപ്ലവഗാന ങ്ങളെ കുറിച്ച് ചോദിച്ചാൽ ‘അതൊരു കാലം’ എന്ന് അൽപനേരം നിശ്ശബ്ദയാകും അവർ. അന്നത്തെ ജീവിതം ഇന്നുള്ളവർക്ക് ചിന്തിക്കാനേ പറ്റില്ല. പട്ടിണിയും പൊലീസ് ഭീകരതയും ആവോളം അനുഭവിച്ച ബാല്യം. 12ാം വയസ്സിലാണ് പാർട്ടിയുമായി ബന്ധം തുടങ്ങുന്നത്. ചുറ്റുമുള്ളവരുടെ കഷ്ടപ്പാട് കണ്ടപ്പോഴാണ് തനിക്ക് പാട്ടുവന്നതെന്ന് മേദിനി പറയുന്നു. അധികാരിവർഗം എന്തൊക്കെ വിലക്കിയോ ആ വിലക്കുകളെല്ലാം ലംഘിക്കാൻ ആവേശമായിരുന്നു. അന്ന് കേരളത്തിലങ്ങോളമിങ്ങോളം വിപ്ലവഗാനങ്ങൾ പാടിനടന്നു. സി. അച്യുത മേനോന് വേണ്ടിയാണ് കൂടുതൽ പാടിയിട്ടുള്ളത്. പാട്ടുപാടിയതിന് ജയിലിൽ കിടന്ന സംഭവവുമുണ്ട്.
‘‘നരവേട്ടക്കാർ എം.എസ്.പിക്കാർ അച്യുത പാപ്പാളി,
ഒ.എം. കാദർ, നാടാർ, രാമൻകുട്ടികൾ,
മന്നാടി ഒന്നും തലപൊക്കില്ലിവിടെ’’ എന്ന വരികളിൽ പറയുന്ന പേരുകാരെല്ലാം അന്നത്തെ ഇടിവീരന്മാരായ പൊലീസുകാരായിരുന്നു. നാടാർ, സത്യനേശൻ നാടാർ എന്ന മലയാളികളുടെ പ്രിയനടൻ സത്യൻ. അന്നദ്ദേഹം ആലപ്പുഴ എസ്.െഎ ആയിരുന്നു. പൊലീസുകാർക്കെതിരായ ഇൗ പാട്ടിന് നിരോധനം വന്നു. രണ്ടുവർഷത്തോളം പൊതുവേദികളിൽ പാടിയില്ല. പിന്നീട് വിലക്ക് ലംഘിക്കാൻ തീരുമാനിച്ച് കോട്ടയം തിരുനക്കരയിലെ പരിപാടിയിൽ പാടി. പാടുമെന്ന് പ്രതീക്ഷിക്കാത്തതുകൊണ്ടാകും സമ്മേളനം പൊലീസ് തടഞ്ഞില്ല.
പരിപാടി കഴിഞ്ഞ് അന്ന് കോട്ടയം ഭാസിയുടെ വീട്ടിലായിരുന്നു ഉറങ്ങിയത്. അർധരാത്രി പൊലീസ് എത്തി കൊണ്ടുപോയി. നേതാക്കളെല്ലാം കോട്ടയത്തുണ്ടായിരുന്നതുകൊണ്ട് പിറ്റേദിവസം തന്നെ ഇറങ്ങാനായി. 17ാം വയസ്സിലായിരുന്നു അത്. അന്ന് തനിക്ക് മർദനം ഏൽക്കേണ്ടിവന്നില്ലെന്ന് കെ.ആർ. ഗൗരിയമ്മയെപ്പോലുള്ളവരുടെ കയ്പ് നിറഞ്ഞ ഒാർമയിൽ മേദിനി പറയുന്നു. പാട്ടാണ് തനിക്ക് എല്ലാം തന്നതെന്ന് വിശ്വസിക്കുന്ന മേദിനി പാട്ടുപാടിയാൽ ആളുകൂടുന്ന കാലം മാറിയെന്ന് തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പുവേദികളിൽ പാടാതായിട്ട് വർഷങ്ങളേറെയായി. പഴയപോലെ പാടിനടക്കാനുള്ള ആരോഗ്യമില്ല. പുതിയ കുട്ടികൾ പാടാനുമുണ്ട്. അതുെകാണ്ടാണ് വിട്ടുനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.