Posted On
date_range Updated On
date_range മെഡിക്കൽ വിദ്യാർഥിനി കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
മുക്കം: മെഡിക്കൽ വിദ്യാർഥിനി കോളജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയും തൃശൂർ എടതുരുത്തി സ്വദേശിയുമായ ഊഷ്മൾ (22) ആണ് മരിച്ചത്. കാമ്പസിലെ ഡെൻറൽ കോളജ് കെട്ടിടത്തിലെ മൂന്നാം നിലയിൽനിന്നാണ് ചാടിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.
ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഉടനെ കെ.എം.സി.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കെ.എം.സി.ടി ആശുപത്രിയിൽതന്നെയാണ്. തൃശൂരിൽനിന്ന് ബന്ധുക്കളെത്തിയ ഉടനെ പോസ്റ്റുമോർട്ട നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുമെന്ന് മുക്കം പൊലീസ് പറഞ്ഞു. പിതാവ് ധർമപാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.