Posted On
date_range Updated On
date_range മെഡിക്കൽകോഴ: ആർ.എസ് വിനോദിനെ ബി.ജെ.പി പുറത്താക്കി
തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ ഉൾപ്പെട്ട സംസ്ഥാന സമിതി അംഗം ആർ.എസ്. വിനോദിനെ ബി.ജെ.പി പുറത്താക്കി. ബി.ജെ.പി സംസ്ഥാന നേതൃത്വമാണ് വിനോദിനെ പുറത്താക്കിയത്. നേരത്തെ മെഡിക്കൽ കോളജുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിനോദ് 5.60 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പാർട്ടി അന്വേഷണ കമീഷൻ കണ്ടെത്തയിരുന്നു. സംസ്ഥാന നേതാവായ എം.ടി രമേശിനും അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.