വിഴിഞ്ഞത്ത് മധ്യസ്ഥ നീക്കം; സമവായശ്രമവുമായി ഗാന്ധി സ്മാരക നിധി

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർക്കുന്നതിനായി ഗാന്ധി സ്മാരകനിധി ഇടപെടും. പൗര പ്രമുഖർ ഉൾപ്പെട്ട കോർകമ്മിറ്റി ഇതിനായി രൂപീകരിച്ചു. സർക്കാരും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും ഇവർ ചർച്ച നടത്തും. എന്നാൽ സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരമല്ല ഗാന്ധി സ്മാരകനിധി മധ്യസ്ഥശ്രമത്തിന് ശ്രമിക്കുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവർ സ്വയം ഏറ്റെടുത്തതാണ്.

ജസ്റ്റിസ് ഹരിഹരൻ നായർ, ജോർജ് ഓണക്കൂർ, ടി.പി ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ കോർ കമ്മിറ്റിയിലുണ്ട്. ആദ്യം സംസ്ഥാന സർക്കാരുമായാണ് കമ്മിറ്റി സംസാരിക്കുക. പിന്നീട് സമരസമിതിയുമായും അതിനുശേഷം അദാനി ഗ്രൂപ്പുമായും സംസാരിക്കും.

സാധ്യമെങ്കിൽ എല്ലാവരെയും ഒരുമിച്ചിരുത്തി ഒരു ചർച്ചക്കും ഗാന്ധിസ്മാരക സമിതി ശ്രമിക്കും. സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തിനാണ് ഗാന്ധിസ്മാരക സമിതി മധ്യസ്ഥ ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. നേരത്തെ മാറാട് കലാപത്തിന് ശേഷവും ഗാന്ധിസ്മാരക സമിതി ഇത്തരത്തിലൊരു ഇടപെടൽ നടത്തിയിരുന്നു.

Tags:    
News Summary - Mediation in Vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.