മീഡിയവൺ വിലക്ക്: എം.കെ രാഘവൻ സംസാരിക്കുന്നത് ലോക്സഭ​ സ്പീക്കർ തടഞ്ഞു

ന്യൂഡൽഹി: മീഡിയാവൺ വിലക്കിനെതിരെ കേരള എം.പിമാർ അടിയന്തിര പ്രമേയത്തിന്​ നോട്ടീസ്​ നൽകിയെങ്കിലും സ്​പീക്കർ ഓം ബിർള രണ്ടാം ദിവസവും അവതരണാനുമതി നിഷേധിച്ചു. എം.പിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഇ.ടി മുഹമ്മദ് ബശീർ, എ.എം ആരിഫ് എന്നിവരാണ് വ്യാഴാഴ്ച നോട്ടീസ് നൽകിയത്.

ശൂന്യവേളയിൽ എം.കെ രാഘവൻ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ മീഡിയവണിന് സംപ്രേഷണാനുമതി നിഷേധിച്ചതെന്ന് എം കെ രാഘവൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - MediaOne ban: Lok Sabha Speaker blocks MK Raghavan from speaking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.