കൂത്തുപറമ്പ്: ഓട്ടോമൊബൈൽ മെക്കാനിക്ക് റിപ്പയറിങ്ങിനിടെ ബസിനടിയിൽ കുടുങ്ങി മരിച്ചു. പാട്യം പാല ബസാറിലെ സി.വി. സുകുമാരൻ (64) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ടൂറിസ്റ്റ് ബസിന്റെ അടിയിൽനിന്ന് അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ എയർ സസ്പെൻഷൻ താഴ്ന്ന് ബസിന്റെ പിൻഭാഗത്തെ ടയറിനും ബോഡിക്കുമിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ സുകുമാരനെ പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദീർഘകാലം ഗൾഫിലായിരുന്ന സുകുമാരൻ വീടിനടുത്ത് വർക്ക്ഷോപ് നടത്തി വരുകയായിരുന്നു. പിതാവ്: പരേതനായ സി.വി. കൃഷ്ണൻ. മാതാവ്: പരേതയായ മാതു. ഭാര്യ: രഞ്ജിനി. മക്കൾ: സരിൻ (അബൂദബി), സച്ചിൻ (സൗദി), സയന (കൈതേരി). മരുമക്കൾ: ജൂഹി, അയന, ഹെലൻ (കൈതേരി). സഹോദരങ്ങൾ: രോഹിണി, വിമല, പുരുഷോത്തമൻ, ശശി, ഗിരിജ, പരേതയായ പ്രേമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.