കണ്ണൂരിലെ സി.പി.എം പാർട്ടി കോൺഗ്രസ് വേദിയിലേക്ക് എത്തുന്ന എം.സി ജോസഫൈൻ

എന്നും സി.പി.എം നിഴലിൽ, ഒടുവിൽ ചെങ്കടലിൻ നടുവിൽ മടക്കം

വനിതകൾ എല്ലായ്പ്പോഴും മുഖ്യധാരയിൽ നിൽകണമെന്ന കാർക്കശ്യത്തിന് ഉടമയായിരുന്നു അന്തരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ എം.സി. ജോസഫൈൻ. സി.പി.എമ്മിന്‍റെ സംഘടനാ സംവിധാനത്തിനുള്ളിൽ ധീരമായ നിലപാട് സ്വീകരിക്കുകയും അത് പാർട്ടി വേദികളിൽ വ്യക്തമാക്കുകയും അവർ ചെയ്തിരുന്നു. വനിതകൾക്ക് വലിയ പ്രാധാന്യം ലഭിക്കാത്ത കാലത്താണ് ജോസഫൈൻ നേതൃപാടവം കൊണ്ട് തിളങ്ങിയത്.

കണ്ണൂരിൽ 23ാം പാർട്ടി കോൺഗ്രസിന്‍റെ ആദ്യ ദിവസം മാധ്യമങ്ങളോട് സംസാരിച്ച ജോസഫൈൻ, സി.പി.എം കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം ഉയർത്താനുള്ള തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. പാർട്ടി കോൺഗ്രസ് വളരെ ആവേശകരമായ അനുഭവമാണെന്നും ചരിത്ര സംഭവമായി മാറുമെന്ന പ്രതീക്ഷയും ജോസഫൈൻ പറഞ്ഞിരുന്നു.


പഠനക്കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായിരുന്നില്ല ജോസഫൈൻ. എന്നാൽ, അടിയന്തരാവസ്ഥക്ക് ശേഷം ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യമാണ് ജോസഫൈനെ പൊതുരംഗത്തെത്തിച്ചത്. വിവാഹിതയായതോടെ കർമരംഗം അങ്കമാലിയായി. കെ.എസ്.വൈ.എഫ് ബ്ലോക്ക് തല പ്രവർത്തകയായി യുവജന മേഖലയിൽ ജോസഫൈൻ തന്‍റെ പ്രവർത്തനം കേന്ദ്രീകരിച്ചു.

കേരള വനിത കമീഷൻ അധ്യക്ഷ സ്ഥാനം വഹിക്കുമ്പോഴാണ് ജോസഫൈനെ വിവാദങ്ങൾ വേട്ടയാടിയത്. പല പ്രശ്നങ്ങളിലും ജോസഫൈൻ സ്വീകരിച്ച പ്രത്യക്ഷ നിലപാടുകളും പ്രസ്താവനകളും പരാമർശനങ്ങളും ഏകപക്ഷീയമായോ എന്ന തോന്നൽ പൊതുസമൂഹത്തിന് ഉണ്ടാക്കി.


സി.​പി.​എം നേ​താ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പി.​കെ. ശ​ശി​ക്കെ​തി​രെ ഡി.​വൈ.​എ​ഫ്‌.​ഐ വ​നി​ത പ്ര​വ​ര്‍ത്ത​ക പ​രാ​തി ന​ല്‍കി​യ​തി​നെ​ക്കു​റി​ച്ച് ജോ​സ​ഫൈ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍ശം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ നീ​തി​ക്കും അ​വ​കാ​ശ​ത്തി​നും വേ​ണ്ടി സ്ത്രീ​ക​ള്‍ക്കൊ​പ്പം നി​ല്‍ക്കേ​ണ്ട ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ അ​ന്ന് പ​റ​ഞ്ഞ​ത് 'പാ​ര്‍ട്ടി ത​ന്നെ​യാ​ണ് പൊ​ലീ​സും, പാ​ർ​ട്ടി ത​ന്നെ​യാ​ണ് കോ​ട​തി​യും' എ​ന്നാ​യി​രു​ന്നു. അ​ന്ന് മ​ഹി​ള കോ​ണ്‍ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ല​തി​ക സു​ഭാ​ഷ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​ നി​ന്ന് ജോ​സ​ഫൈ​നെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി​വ​രെ ഫ​യ​ല്‍ ചെ​യ്തെ​ങ്കി​ലും കോ​ട​തി തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ര​മ്യ ഹ​രി​ദാ​സ് എം.​പി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ന​ട​ത്തി​യ അ​ശ്ലീ​ല പ​രാ​മ​ര്‍ശ​ത്തെ​യും ജോ​സ​ഫൈ​ന്‍ പ്ര​തി​രോ​ധി​ച്ച​ത് പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​യാ​യി നി​ന്നാ​യി​രു​ന്നു. ര​മ്യ ന​ൽ​കി​യ പ​രാ​തി​ പോ​ലും ക​മീ​ഷ​ൻ പ​രി​ഗ​ണി​ച്ചി​ല്ല.


പൊ​ലീ​സ് സ്​​റ്റേ​ഷ​നു​നേ​രെ അ​ക്ര​മി​ക​ൾ ക​ല്ലെ​റി​ഞ്ഞ​തി​നെ​ തു​ട​ർ​ന്ന് സി.​പി.​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സ് റെ​യ്​​ഡ് ചെ​യ്ത എ​സ്.​പി. ചൈ​ത്ര തേ​ര​സ ജോ​ണി​നെ​തി​രെ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞ​പ്പോ​ഴും 'ചൈ​ത്ര തെ​റ്റ് ചെ​യ്‌​തോ​യെ​ന്ന് സ​ര്‍ക്കാ​ര്‍ അ​ന്വേ​ഷി​ക്ക​ട്ടേ'​യെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

89 വ​യ​സ്സു​കാ​രി​യാ​യ വ​യോ​ധി​ക​യെ അ​യ​ൽ​വാ​സി മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കി​ട​പ്പി​ലാ​യ വ​യോ​ധി​ക നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന ക​മീ​ഷ​ൻ തീ​രു​മാ​ന​വും വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. കി​ട​പ്പു​രോ​ഗി​യാ​ണെ​ന്നും അ​തി​നാ​ല്‍ നേ​രി​ട്ട​ല്ലാ​തെ പ​രാ​തി കേ​ള്‍ക്കാ​ന്‍ മ​റ്റ് മാ​ര്‍ഗ​മു​ണ്ടോ എ​ന്നും ആ​രാ​ഞ്ഞ ബ​ന്ധു​വി​നാ​യി​രു​ന്നു അ​ന്ന് ജോ​സ​ഫൈന്‍റെ ശ​കാ​ര​വ​ര്‍ഷം.


'89 വ​യ​സ്സു​ള്ള ത​ള്ള​യെ​ക്കൊ​ണ്ട് പ​രാ​തി കൊ​ടു​പ്പി​ക്കാ​ന്‍ ആ​രാ​ണ് പ​റ​ഞ്ഞ​ത്. പ​രാ​തി കൊ​ടു​ത്താ​ല്‍ വി​ളി​പ്പി​ക്കു​ന്നി​ട​ത്ത് എ​ത്ത​ണ​മെ​ന്നും​' ജോ​സ​ഫൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ ഈ ​പ്ര​തി​ക​ര​ണ​ത്തോ​ടും സാം​സ്‌​കാ​രി​ക കേ​ര​ളം രൂ​ക്ഷ​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. കാ​റും ഉ​യ​ര്‍ന്ന ശ​മ്പ​ള​വും ന​ല്‍കി ഇ​വ​രെ നി​യ​മി​ച്ച​ത് എ​ന്തി​നാ​യി​രു​ന്നെ​ന്നാ​ണ്​ എ​ഴു​ത്തു​കാ​ര​ന്‍ ടി. ​പ​ത്മ​നാ​ഭ​ൻ ചോ​ദി​ച്ച​ത്.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ജോ​സ​ഫൈ​ൻ, താൻ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ, പാർട്ടിയുടെയും സർക്കാറി​ന്‍റെയും മേൽ അപ്രതീക്ഷിതമായി പതിച്ച പ്രതിച്ഛായ കളങ്കത്തെ കഴുകിക്കളയാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അവരോട് രാജി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ 11 മാസ കാലാവധി കൂടി അവശേഷിക്കെ ജോ​സ​ഫൈ​ൻ പദവി ഒഴിഞ്ഞു. ഒടുവിൽ സി.പി.എമ്മിന്‍റെ ഏറ്റവും ഉന്നത പാർട്ടി സമ്മേളനത്തിന്‍റെ വേദിയിൽ ആ ജീവിതത്തിന് അന്ത്യവുമായി.

Tags:    
News Summary - mc josephine the cpm leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.