എം.സി ജോസഫൈൻ​ വനിത കമീഷൻ അധ്യക്ഷസ്ഥാനത്തിരുന്ന്​ കൈപ്പറ്റിയത്​ അരക്കോടിയിലേറെ രൂപ

തിരുവനന്തപുരം: തുടർച്ചയായി വിവാദങ്ങളിൽ പെട്ട കേരളാ വനിതാ കമ്മീഷൻ അധ്യക്ഷയായ എം.സി ജോസഫൈൻ​ ഓണററിയം ഉൾപ്പടെ സ്വീകരിച്ചത്​​ അരക്കോടിയിലേ രൂപയെന്ന് വിവരാവകാശ​ കണക്കുകൾ.

യാത്രപ്പടിയായി മാത്രം ജോസഫൈൻ കൈപ്പറ്റിയത്​​ പതിമൂന്നര ലക്ഷം രൂപയെന്നും​ വിവരാവകാശ കണക്കുകൾ പറയുന്നു. ചെയർപേഴ്​സൺ ചുമതലയേറ്റത്​ മുതൽ 2021 ഫെബ്രുവരി എട്ട്​ വരെയുള്ള കണക്കുകളാണിത്​. 5,346,279 രൂപയാണ്​ ഇവർ ഇക്കാലയളവിൽ സർക്കാരിൽ നിന്ന്​ സ്വീകരിച്ചത്​.

അഞ്ചിനത്തിലായാണ്​ എം.സി​ ​േജാസഫൈൻ പണം സ്വീകരിച്ചിരിക്കുന്നത്​. ​​ഓണറേറിയമായി 34,40,000 രൂപയാണ്​ കൈപ്പറ്റിയിരിക്കുന്നത്​. യാത്ര ചെലവിനത്തിൽ ഒപ്പിട്ട്​ വാങ്ങിയത്​ 13,54,577 രൂപയും ടെലഫോൺ ചാർജായി 68,179 രൂപയും എക്​സ്​പർട്ട്​ ഫീ ഇനത്തിൽ 2,19,000 രൂപയും മെഡിക്കൽ റീം ഇം​േപഴ്​സ്​മെന്‍റായി 2,64,523 രൂപയുമാണ്​ കൈപ്പറ്റിയിരിക്കുന്നത്​. അഡ്വ.സി.ആർ പ്രാണകുമാർ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ മാർച്ച്​ നാലിനാണ്​ മറുപടി നൽകിയിരിക്കുന്നത്​.




Tags:    
News Summary - MC Josephine received more than half a crore rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.