Posted On
date_range Updated On
date_range വി.എസിന്‍റെ പ്രസ്താവന അമ്പരപ്പിച്ചെന്ന് എം.ബി രാജേഷ്; നിരാഹാരത്തിന് തയാറെന്ന് ബല്‍റാം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ സമരത്തിൽ വി.എസ് അച്യുതാനന്ദന്‍റെ പ്രസ്താവന അമ്പരപ്പിച്ചുവെന്ന് ഡി.വൈ.എഫ്.ഐ. എന്ത് ഉദേശിച്ചാണ് വി.എസ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു. വി.എസിന്‍റെ പ്രസ്താവന കൊണ്ടുപോലും പ്രതിപക്ഷം രക്ഷപ്പെടില്ലെന്ന് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സ്വാശ്രയ സമരത്തിൽ നിരാഹാരത്തിന് തയാറെന്ന് വി.ടി ബല്‍റാം എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയും മുന്നണിയും തീരുമാനിച്ചാല്‍ നിരാഹാരത്തില്‍ പങ്കുചേരും. വി.എസിന്‍റെ പ്രസ്താവന സമരത്തെ കൂടുതല്‍ പ്രസക്തമാക്കിയെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.