മായിൻ ഹാജിയുടെ നടപടി: പാണക്കാട്​ തങ്ങൾ നിലപാട്​ വ്യക്​തമാക്കണം -​ െഎ.എൻ.എൽ

കോഴിക്കോട്​: ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ തീവ്രവാദിയായി ചിത്രീകരിച്ച മുസ്​ലിംലീഗ്​ നേതാവ്​ എം.സി. മായിൻ ഹാജിയുടെ നടപടിയെക്കുറിച്ചു മുസ്​ലിംലീഗ്​ സംസ്​ഥാന പ്രസിഡൻറ്​ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ നിലപാട്​ വ്യക്​തമാക്കണമെന്ന്​ ​െഎ.എൻ.എൽ സംസ്​ഥാന ജന. സെക്രട്ടറി എ.പി. അബ്​ദുൽ വഹാബ്​. സംഘ്​പരിവാറി​േൻറതായി അറിയപ്പെടുന്ന ചാനലിൽ നടന്ന ചർച്ചയിലാണ്​ ഇബ്രാഹിം സുലൈമാൻ സേട്ടുവി​​െൻറ പേര്​ തീവ്രവാദി  പട്ടികയിലേക്ക്​ ലീഗി​​െൻറ വക്​താവ്​ വലിച്ചിഴച്ചത്​. 

രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കു​വേണ്ടി ത​​െൻറ ജീവിതം സമർപ്പിച്ച സേട്ടുവിനെ സംശുദ്ധ വ്യക്​തിജീവിതത്തി​​െൻറ ഉടമയായാണ്​ രാജ്യം കാണുന്നത്​. ഉന്നത ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പൊതുജീവിതത്തിൽ തിളക്കമാർന്ന മാന്യത കാത്തുസൂക്ഷിക്കുകയും ചെയ്​ത വ്യക്​തിത്വമാണ്​ നീണ്ട മുപ്പത്തിയാറ്​ വർഷം പാർലമ​െൻറംഗമായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ടി​േൻറത്​.  ഫാഷിസ്​റ്റ്​ രാഷ്​ട്രീയത്തിനെതിരെ ശക്​തമായ നിലപാട്​ സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം. ഫാഷിസ്​റ്റ്​  വിഭാഗങ്ങൾക്ക്​ അദ്ദേഹത്തോടുള്ള വിരോധത്തി​​െൻറ കാരണവും അതാണെന്ന്​  അബ്​ദുൽ  വഹാബ്​ പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - Mayin Haji Speech: INL Want to Replay Panakkad Thangal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.