പത്തനംതിട്ട: 27 ലക്ഷം രൂപയുെട കുടിശ്ശിക അടക്കാൻ വാണിജ്യ നികുതി വകുപ്പിെൻറ നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് തണ്ണിത്തോട്ടിൽ ആത്മഹത്യ ചെയ്ത മലഞ്ചരക്ക് വ്യാപാരി കു ന്നത്തുവീട്ടിൽ മത്തായി ഡാനിയേലിെൻറ മൃതദേഹവുമായി വ്യാപാരികൾ കലക്ടറേറ്റ് മാർച്ച് നടത്തി.
ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ കടകൾ അടച്ച് പ്രതിഷേധിച്ച നൂറുകണക്കിന് വ്യാപാരികൾ ക്രിസ്ത്യൻ മെഡിക്കൽ ആശുപത്രി മോർച്ചറിയിൽനിന്ന് എടുത്ത മൃതദേഹവുമായി വിലാപയാത്രയായാണ് കലക്ടറേറ്റിനു മുന്നിൽ എത്തിയത്. പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ വ്യാപാരികൾ അേന്ത്യാപചാരം അർപ്പിച്ചു. ഇതിനുശേഷം മൃതദേഹം തണ്ണിത്തോട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ബുധനാഴ്ച 12ന് തണ്ണിത്തോട് സെൻറ് ആൻറണീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ നടക്കും. കലക്ടറേറ്റ് മാർച്ച് ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.ജെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി കെ.ഇ. മാത്യു, ട്രഷറർ കൂടൽ ശ്രീകുമാർ, നൗഷാദ് റാവുത്തർ, കെ.ആർ. അജയകുമാർ എന്നിവർ സംസാരിച്ചു. മുഴുവൻ കടകളും അടഞ്ഞുകിടന്നതോടെ ജില്ല ഹർത്താൽ പ്രതീതിലായിരുന്നു. മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.