പാലക്കാട്ട് യൂത്ത് കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു

പാ​ല​ക്കാ​ട്: ജി​ല്ല യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ കൂ​ട്ട​രാ​ജി തു​ട​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ചി​റ്റൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​യി അ​ജ​യ് കൃ​ഷ്ണ​യെ നി​ശ്ച​യി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ൻ ജി​ല്ല ഭാ​ര​വാ​ഹി 52 ​പ്ര​വ​ർ​ത്ത​ക​ർ രാ​ജി​വെ​ച്ചു.

മു​ൻ ജി​ല്ല സെ​​ക്ര​ട്ട​റി കെ. ​സാ​ജ​ൻ, ചി​റ്റൂ​ർ ​​േബ്ലാ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് മ​ഞ്ജു, സെ​ക്ര​ട്ട​റി എം. ​വി​പി​ൻ, കെ.​എ​സ്.​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ​പ്ര​ണ​വ് തു​ട​ങ്ങി​യ​വ​രാ​ണ് സം​സ്ഥാ​ന​ പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ലി​ന് രാ​ജി ന​ൽ​കി​യ​ത്.

ചി​റ്റൂ​രി​ൽ ന​ട​ക്കു​ന്ന ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ലൊ​ന്നും പ​​ങ്കെ​ടു​ക്കാ​ത്ത ആ​ളെ​യാ​ണ് ജി​ല്ല അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് കെ​ട്ടി​യി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് വി​മ​ത​നേ​താ​ക്ക​ൾ രാ​ജി​ക്ക​ത്തി​ൽ ആ​രോ​പി​ച്ചു. അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​പ്പെ​ട്ട ഭി​ന്ന​ത​യു​െ​ട​യും പു​റ​ത്താ​ക്ക​ലി​െ​ന്റ​യും തു​ട​ർ​ച്ച​യാ​ണ് കൂ​ട്ട​രാ​ജി​​യെ​ന്നാ​ണ് സൂ​ച​ന.

Tags:    
News Summary - Mass resignation continues in Palakkad Youth Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.