Posted On
date_range Updated On
date_range മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തി
നിലമ്പൂർ: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവർക്കെതിരെ സംയുക്ത പരിശോധന സംഘം പിഴ ചുമത്തി. പൊലീസും വിദ്യാഭ്യാസ വകുപ്പും ഭക്ഷ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാസ്ക് ധരിക്കാത്ത 12 പേർക്കെതിരെ പിഴ ചുമത്തിയത്. പിഴയിട്ടവരിൽ മൂന്ന് വ്യാപാരികളും ഉൾപ്പെടും.
നിലമ്പൂർ നഗരസഭയിലെ മുക്കട്ട, വല്ലപ്പുഴ, ചന്തക്കുന്ന് ബസ് സ്റ്റാൻഡ്, നിലമ്പൂർ മത്സ്യ-മാംസ മാർക്കറ്റ് എന്നിവിടങ്ങളിൽ വ്യാപാരികൾക്കും ഓട്ടോ-ടാക്സി ജീവനക്കാർക്കും മാസ്ക് ധരിക്കേണ്ടതിനെക്കുറിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിനെക്കുറിച്ചും ബോധവത്കരണവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.