പള്ളികൾ തുറക്കുന്ന കാര്യം ചർച്ച തുടരുന്നു

കൽപറ്റ: ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ അടച്ചിട്ട പള്ളികൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും, പ്രവർത്തനം സംബന്ധിച്ച്​ കമ്മിറ്റികൾ ചർച്ച തുടങ്ങി. അടുത്ത ദിവസം മുതൽ തുറക്കാനാവുമോ എന്നാണ്​ ​ആലോചന. അതേസമയം, നഗരങ്ങളിൽ കൂടുതൽ പേർ എത്തുന്ന പള്ളികൾ ഇപ്പോൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ല.

കൽപറ്റ വലിയ പള്ളി, സുൽത്താൻ ബത്തേരി വലിയ പള്ളി എന്നിവ ഇപ്പോൾ തുറക്കില്ലെന്ന്​ ബന്ധപ്പെട്ടവർ പറഞ്ഞു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണിത്​. കൽപറ്റയിൽ തിങ്കളാഴ്​ച രാവിലെ കമ്മിറ്റി യോഗം ചേരുന്നുണ്ട്​.

സുൽത്താൻ ബത്തേരിയിൽ തിങ്കളാഴച രാവിലെ 10.30ന്​ മഹല്ലുകളുടെ താലൂക്ക്​ കോഓഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന്​ തീരുമാനമെടുക്കുമെന്ന്​​ ചെയർമാൻ ഖാദർ പട്ടാമ്പി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്​ ഗ്രാമങ്ങളിൽ പള്ളികൾ തുറക്കുന്ന കാര്യത്തിൽ വിവിധ കമ്മിറ്റികൾ അടുത്ത ദിവസങ്ങളിൽ തീരുമാനം കൈക്കൊള്ളും.

മാനന്തവാടി രൂപത: ദേവാലയങ്ങൾ തുറക്കാൻ തീരുമാനം
മാനന്തവാടി: കോവിഡ് ഭീതിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ അടച്ചിട്ട മാനന്തവാടി രൂപതയിലെ ദേവാലയങ്ങൾ കർശന നിയന്ത്രണങ്ങളോടെ തുറക്കും. ചൊവ്വാഴ്ച ശുചീകരണം നടത്തി ബുധനാഴ്ച മുതൽ പ്രാർഥനാ ചടങ്ങുകൾ ആരംഭിക്കും. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന പള്ളികൾ തുറന്നാൽ മതിയെന്നാണ് തീരുമാനം.

അതുകൊണ്ടുതന്നെ പല ദേവാലയങ്ങളും തുറക്കുന്ന കാര്യത്തിൽ ചർച്ചകൾ നടന്നുവരുകയാണ്​. മറ്റു സഭ പള്ളികളും ബുധനാഴ്​ചയോടെ തുറക്കുന്ന കാര്യം ആലോചനയിലുണ്ട്​.

Tags:    
News Summary - Masjid and Church Open -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.