മാര്‍ക്ക്ദാനം: മന്ത്രിയെയും വി.സി യെയും തള്ളി ഉന്നത വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷൻ

തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ സര്‍ക്കാറിനെയും മന്ത്രി ​കെ.ടി. ജലീലിനെയും തള്ളി ഉന്നത വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷൻ ഡോ. രാജന്‍ ഗുരുക്കള്‍. ഫലം വന്നശേഷം ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡി ക്കേറ്റിന് അധികാരമില്ല. പരീക്ഷ നടത്തിപ്പിനുള്ള സിൻഡിക്കേറ്റി​​​െൻറ ഉപസമിതിക്കു​ പോലും ഉത്തരപേപ്പര്‍ വിള ിച്ചുവരുത്താനാകില്ല. പ്രോ-ചാന്‍സലറായ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് സര്‍വകലാശാലയുടെ ഭരണഘടനപരമായ അധികാരങ്ങ ളിൽ ​ ഇടപെടാൻ നിയമമില്ല. ബിരുദദാന ചടങ്ങില്‍ അതിഥിയാകാമെന്നതില്‍ കവിഞ്ഞൊരു അധികാരവും ഇല്ല-അദ്ദേഹം പറഞ്ഞു.

< p>വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർവകലാശാലകൾക്ക് അദാലത്തുകൾ നടത്താം. എന്നാൽ, മന്ത്രിയുടെ സ്​റ്റാഫ് പ ങ്കെടുത്തത് നിയമവിരുദ്ധമാണ്. വൈസ് ചാൻസലർക്കാണ് അദാലത്​ നടത്താനുള്ള അവകാശം. സർവകലാശാലകൾ എടുത്ത നിയമവിരുദ്ധ തീ രുമാനങ്ങൾ റദ്ദാക്കണം. ചട്ടപ്രകാരം പരീക്ഷ കൺട്രോളറാണ്​ പരീക്ഷ​ ചുമതലയുള്ള ഉദ്യോഗസ്​ഥൻ. അദ്ദേഹത്തിന് മുകളില ്‍ പരീക്ഷ നടത്തിപ്പില്‍ ആര്‍ക്കും അധികാരമില്ല. ഉന്നത വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തിൽ തെറ്റുകാരനാണെന്ന് കര ുതുന്നില്ല. മന്ത്രിയെ ആരോ വലിച്ചിഴച്ചതാണ്. രാജന്‍ ഗുരുക്കള്‍ എം.ജി സർവകലാശാല മുൻ വൈസ്​ചാൻസലർ കൂടിയാണ്​.


വിദ്യാർഥിനിയുടെ കോളജ്​ മാറ്റത്തിലും മന്ത്രിഒാഫിസി​​​െൻറ ഇടപെടലെന്ന്​ ആരോപണം
തിരുവനന്തപുരം: വിദ ്യാർഥിനിയുടെ കോളജ്​ മാറ്റത്തിലും ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലി​​​െൻറ ഒാഫിസ്​ ഇടപെ​െട്ടന്ന്​ ആരോപണ ം. ചേർത്തല എൻ.എസ്​.എസ്​ കോളജിൽ പ്രവേശനം ലഭിച്ച വിദ്യാർഥിനിയെ തിരുവനന്തപുരം വിമൻസ്​ കോളജി​േലക്ക്​ മാറ്റാൻ ​ ഇ ടപെ​െട്ടന്നാണ്​ ആരോപണം.

കോളജ്​ മാറ്റ അധികാരം വൈസ്​ചാൻസലർക്കും സർവകലാശാലക്കുമാണെന്നിരിക്കെ ഇടപെടൽ ചട് ടവിരുദ്ധമാണെന്നാണ്​ ആക്ഷേപം. എന്നാൽ പിതാവ്​ ഉപേക്ഷിക്കുകയും മാതാവ്​ അർബുദബാധിതയായി മരിക്കുകയും ചെയ്​ത വിദ്യാർഥിനിക്ക്​ ദൂരസ്ഥലത്ത്​ പോയി പഠിക്കാനുള്ള ബുദ്ധിമുട്ടുകാണിച്ച്​ ലഭിച്ച അപേക്ഷയിലാണ്​ കോളജ്​ മാറ്റം അനുവദിച്ചതെന്ന്​ കഴിഞ്ഞദിവസം മന്ത്രി വിശദീകരിച്ചിരുന്നു. വിമൻസ്​ കോളജിൽ ഒഴിവുള്ള രണ്ട്​ സീറ്റുകളിൽ ഒന്നിലേക്കാണ്​​ മാറ്റം നൽകിയത്​.

ഐ.എ.എസ് ആരോപണം: മന്ത്രി ജലീലിന്​ രൂക്ഷ വിമർശനം
കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​​െൻറ ഐ.​എ.​എ​സ് റാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​െൻറ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ മ​റു​പ​ടി​യു​മാ​യി നി​ര​വ​ധി പേ​ർ. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​ഡി. സ​തീ​ശ​ൻ എം.​എ​ൽ.​എ, കോ​ൺ​ഗ്ര​സ് നേ​താ​വും സി​വി​ൽ സ​ർ​വി​സ് ഫാ​ക്ക​ൽ​റ്റി​യു​മാ​യ ജ്യോ​തി വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ജ​ലീ​ലി​ന് പ​രി​ഹ​സി​ച്ചു​ള്ള മ​റു​പ​ടി​യാ​ണ് ന​ൽ​കു​ന്ന​ത്. സി​വി​ല്‍ സ​ര്‍വി​സ് പ​രീ​ക്ഷ​യി​ല്‍ മ​ക​ന് ഉ​യ​ര്‍ന്ന റാ​ങ്ക് ല​ഭി​ക്കാ​ന്‍ ചെ​ന്നി​ത്ത​ല ഇ​ട​പെ​ട്ടെ​ന്നാ​യി​രു​ന്നു ജ​ലീ​ലി​​െൻറ ആ​രോ​പ​ണം.

പ​രീ​ക്ഷ​യെ​ക്കു​റി​ച്ച്​ മ​ന്ത്രി​ക്ക്​ ധാ​ര​ണ ഇ​ല്ലെ​ന്ന​തി​ന്​ തെ​ളി​വാ​ണ്​​ ആ​രോ​പ​ണ​മെ​ന്ന്​ ജ്യോ​തി ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ൽ പ​റ​ഞ്ഞു. ഐ.​എ.​എ​സ് പ​രീ​ക്ഷ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​ലെ സാ​ങ്കേ​തി​ക​ത്വ​ങ്ങ​ളും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​മാ​യ യു.​പി.​എ​സ്.​സി​യു​ടെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ത​യാ​റാ​യ​ത് നി​രു​ത്ത​ര​വാ​ദ​പ​ര​വും വേ​ദ​നാ​ജ​ന​ക​വു​മാ​ണെ​ന്നും ജ്യോ​തി പ​റ​യു​ന്നു.

മാ​ർ​ക്ക് വി​ത​ര​ണ​ത്തി​​െൻറ കു​റേ​ക്കൂ​ടി ശാ​സ്ത്രീ​യ വ​ശ​ങ്ങ​ളും ര​ഹ​സ്യ സ്വ​ഭാ​വ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചാ​ണ് സ​തീ​ശ​​െൻറ ഫേ​സ്ബു​ക്ക് കു​റി​പ്പ്. നേ​ര​ത്തേ വി​ജ​യി​ച്ച​വ​രു​ടെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ഴു​ത്ത് പ​രീ​ക്ഷ​യി​ൽ കൂ​ടു​ത​ൽ സ്കോ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ​േപ​ഴ്​​സ​നാ​ലി​റ്റി ​െട​സ്​​​റ്റി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് കി​ട്ട​ണം എ​ന്ന് ജ​ലീ​ൽ പ​റ​യു​ന്ന​ത് ഇ​ത് ര​ണ്ടും എ​ന്താ​ണെ​ന്ന​റി​യാ​ത്ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​യ​തു കൊ​ണ്ടാ​ണെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

മക​​​െൻറ ഇൻറർവ്യൂവിനു താനല്ലാതെ മറ്റാരാണ്​ കൂടെ പോകേണ്ടതെന്ന് ചെന്നിത്തല
കോന്നി: മക​​​െൻറ ഇൻറർവ്യൂവിനു​​ താനല്ലാതെ മറ്റാരാണ്​ കൂടെ പോകേണ്ടതെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത​​​െൻറ മകന്​ സിവിൽ സർവിസ്​ പരീക്ഷയിൽ റാങ്ക്​ കിട്ടിയതി​​​െൻറ വിഷമമാണ്​ മന്ത്രി ജലീലിന്​​. എം.ജി സർവകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിയെ മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മാർക്ക്​ ദാനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഒരു ചോദ്യത്തിനും മന്ത്രി മറുപടി പറയാൻ തയാറായിട്ടില്ല. ഇങ്ങനെയാ​െണങ്കിൽ എന്തിനാണ് പരീക്ഷ നടത്തുന്നതെന്നും മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കൂടി മാർക്ക് നൽകിയാൽ പോരേയെന്നും ചെന്നിത്തല ചോദിച്ചു. നവോത്ഥാന സമിതിയുണ്ടാക്കി കേരളത്തിൽ സാമുദായിക ധ്രുവീകരണത്തിനു​​ മുഖ്യമന്ത്രി വഴിവെ​െച്ചന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതി​​​െൻറ ഫലമാണ്​ ഇപ്പോൾ കാണുന്നത്​. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ നേര​േത്ത മുതൽ എൻ.എസ്​.എസിനു​ നിലപാടുണ്ട്​. ശരിദൂരം എന്നാൽ, ഏതെങ്കിലും പാർട്ടിക്ക്​ വോട്ട്​ ചെയ്യുക എന്നല്ല. മുന്തിരിങ്ങ പുളിക്കും എന്ന നിലപാടാണ്​ സി.പി.എമ്മിന്​​. താൻ ആരുടെയും ചട്ടുകമല്ലെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.


മാർക്ക്​ദാനം: വി.സിയുടെ റിപ്പോർട്ട്​ വര​ട്ടെ -ഗവർണർ
കൊച്ചി: എം.ജി സർവകലാശാലയിൽ അദാലത്ത് നടത്തി മാർക്ക് കൂട്ടിനൽകിയ സംഭവത്തിൽ വൈസ്​ ചാൻസലറോട്​ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയശേഷം തീരുമാനം പറയാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമ​ങ്ങളോട്​ സംസാരിക്കുകയായിരുന്നു.ഇക്കാര്യത്തിൽ മുൻവിധിയില്ല. തനിക്ക്​ ലഭിച്ച പരാതി വി.സിക്ക്​ കൈമാറിയത്​ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. മാർക്ക്​ദാനം വിവാദം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ വി.സിയോട്​ ഗവർണർ റിപ്പോർട്ട്​ ആവശ്യപ്പെട്ടത്​.


മാർക്കുദാനം: കെ.എസ്​.യു പ്രവർത്തകർ എം.ജി വൈസ്​ ചാൻസലറെ ഉപരോധിച്ചു
കോട്ടയം: എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എം.കോം നാലാം സെമസ്​റ്ററി​​​െൻറ ഉത്തരക്കടലാസ് കൈപ്പറ്റാന്‍ വൈസ് ചാന്‍സലറുടെ അനുമതിയോടെ ശ്രമിച്ചതിനെതിരെയും സര്‍വകലാശാലയിൽ മന്ത്രിയുടെ അനധികൃത ഇടപെടലിനെതിരെയും കെ.എസ്.യു വൈസ് ചാന്‍സലർ പ്രഫ. സാബു തോമസിനെ ഉപരോധിച്ചു. കെ.എസ്.യു നേതാക്കള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബ്ലോക്കിലേക്ക്​ തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും ഗ്രില്ല് പൂട്ടി പൊലീസ്​ പ്രതിരോധിച്ചു.

വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ടിനായിരുന്നു പ്രതിഷേധം. പിന്നീട് കുത്തിയിരുന്ന് ഉപരോധിച്ച വനിത പ്രവര്‍ത്തകരുള്‍പ്പെടെ ഉള്ളവരെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അറസ്​റ്റ്​ ചെയ്​തുനീക്കി. അറസ്​റ്റ്​ ചെയ്യാനുള്ള നീക്കത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്​ നേരിയ സംഘര്‍ഷത്തിന്​ ഇടയാക്കി. കെ.എസ്.യു ഭാരവാഹികളായ യശ്വന്ത് സി.നായര്‍, എല്‍ദോ ചാക്കോ ജോഷി, അശ്വിന്‍ മോട്ടി, ഫാദില്‍ എം.ഷാജി, സച്ചിന്‍ മാത്യു, നെസിയ, പോള്‍സണ്‍ കരിക്കോട്, എബിന്‍ ആൻറണി, ഐബിന്‍ കുര്യന്‍, ജിതു കരിമഠം, ആശിഷ് എം.ജോണ്‍, അലന്‍ ജോസഫ്, അമല്‍ ബേബി, തോമസ് എബ്രഹാം, അമല്‍ സ്‌കറിയ എന്നിവർ സംസാരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ഗാന്ധിനഗര്‍ പൊലീസ്​ 16പേരെ അറസ്​റ്റ് ​ചെയ്​തു.


മന്ത്രി ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ബാധ്യതയാകുന്നു -എം.എസ്.എഫ്
കോഴിക്കോട്: മന്ത്രി കെ.ടി. ജലീൽ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ബാധ്യതയാകുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ മിസ്ഹബ് കീഴരിയൂരും ജനറൽ സെക്രട്ടറി എം.പി. നവാസും അഭിപ്രായപ്പെട്ടു. എം.ജി സർവകലാശാലയിലെ മാർക്ക് ദാനം, കേരള സാങ്കേതിക സർവകലാശാലയിലെ അനധികൃത ഇടപെടൽ, സർവകലാശാലകളിലെ അക്കാദമിക് കാര്യങ്ങളിലുള്ള രാഷ്​ട്രീയ ഇടപെടൽ തുടങ്ങിയ എല്ലാ വിഷയങ്ങളിലും മന്ത്രിയുടെയും ഓഫിസി​​​െൻറയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണ് സംഭവിക്കുന്നത്. നിരവധി വിദ്യാർഥികൾക്ക് ലഭ്യമാവേണ്ട ഇ-ഗ്രാൻറ്​, പോസ്​റ്റ്​ മെട്രിക് സ്കോളർഷിപ് എന്നിവയിൽ ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായത്.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത അദാലത്തിലാണ് കൂട്ട മാർക്ക് ദാനം നടത്തിയത്. തോറ്റ വിദ്യാർഥി നൽകിയ അപേക്ഷയിൽ തീരുമാനമെടുത്താൽ ആരോപണം ഉണ്ടാകുമെന്ന് ഭയന്നാണ് പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും കൂട്ടമായി മാർക്ക് ദാനം നൽകിയത്. മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം -നേതാക്കൾ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Mark moderation row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.