കൊച്ചി: തീരദേശ പരിപാലനനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ സു പ്രീംകോടതി അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിക്കുമ്പോൾ ഇക്കാര്യത്തിൽ ഒന്ന ും ചെയ്യാനാവാതെ മരട് നഗരസഭ. സെപ്റ്റംബർ 20നകം നാല് ഫ്ലാറ്റുകളും പൊളിച്ച് റിപ്പോർട്ട ് നൽകാനായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം. നഗരസഭക്കായിരുന്നു താമസക്കാരെ പുനരധിവസിപ്പിച്ച് പൊളിക്കേണ്ട ചുമതല. മേൽനോട്ടം വഹിക്കാനും റിപ്പോർട്ട് സമർപ്പിക്കാനുമായി ചീഫ് സെക്രട്ടറിയെ നേരിട്ട് ചുമതലപ്പെടുത്തുകയും ചെയ്തു.
23ന് ചീഫ് സെക്രട്ടറി നേരിട്ട് സുപ്രീം കോടതിയിൽ ഹാജരായി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. എന്നാൽ, കടുത്ത പ്രതിഷേധവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഇക്കാര്യത്തിൽ കാര്യമായ നടപടികളൊന്നും കൈക്കൊള്ളാതിരിക്കാൻ സർക്കാറിനെയും നഗരസഭയെയും പ്രേരിപ്പിച്ചത്. തങ്ങളെ കൊന്നാലും ഒഴിയില്ലെന്ന നിശ്ചയദാർഢ്യത്തോടെ ഏറെനാളായി പ്രതിഷേധം നടത്തുകയായിരുന്നു പൊളിച്ചുമാറ്റാനുത്തരവിട്ട മരടിലെ ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം, ജയിൻ ഹൗസിങ്, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളിലെ താമസക്കാർ. തുടർന്ന് സർക്കാർ സർവകക്ഷി യോഗം വിളിക്കുകയും ചെയ്തു. യോഗത്തിൽ സർക്കാർ നിയമപരമായി സുപ്രീംകോടതിയെയും കേന്ദ്രത്തെയും സമീപിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു.
തുടർന്നാണ് ഫ്ലാറ്റ് ഒഴിപ്പിക്കൽ, പൊളിക്കൽ നടപടികൾ നഗരസഭക്ക് പൂർണമായും നിർത്തേണ്ടി വന്നത്. സർവകക്ഷി യോഗത്തിനുമുമ്പ് ഫ്ലാറ്റുകളിൽ ഒഴിപ്പിക്കൽ നോട്ടീസും പുനരധിവാസ നോട്ടീസും പതിപ്പിച്ചത് ശക്തമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. എന്നാൽ, സർക്കാർ, സുപ്രീംകോടതി തലത്തിൽ എന്തെങ്കിലും തീരുമാനമാകാതെ ഇനിയൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് നഗരസഭയെന്ന് ചെയർപേഴ്സൻ ടി.എച്ച്. നദീറ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.