മരട് ഫ്ളാറ്റുകളിലെ ഒഴിപ്പിക്കൽ നടപടി തുടങ്ങി VIDEO

കൊച്ചി: സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി തുട ങ്ങി. മുനിസിപ്പൽ - റവന്യൂ അധികൃതർ ഫ്ളാറ്റുകളിലെത്തി പുനരധിവാസ അപേക്ഷ വിതരണം ചെയ്തു. ഒഴിപ്പിക്കാൻ ബലം പ്രയോഗിക് കില്ലെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ അറിയിച്ചു. ഒക്ടോബർ മൂന്നിനകം ഫ്ളാറ്റുടമകൾ സ്വയം ഒഴിയണമെന്ന് സബ് കലക്ടർ പറ ഞ്ഞു. ‍ഒഴിയുന്നവർക്ക് താമസിക്കാൻ ഫ്ളാറ്റുകളും വീടുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിന്‍റെ വാടക ആര് നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സബ് കലക്ടർ വ്യക്തമാക്കി.

മരടിലെ ആൽഫ സെറീൻ ഫ്ളാറ്റിലാണ് അധികൃതർ പുനരധിവാസ അപേക്ഷ പൂരിപ്പിച്ച് വാങ്ങാൻ ആദ്യം എത്തിയത്. തുടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഫ്ളാറ്റുടമകൾ സർക്കാർ ഒരുക്കുന്ന പുനരധിവാസത്തിനുള്ള അപേക്ഷയിൽ വിവരങ്ങൾ എഴുതി പൂരിപ്പിച്ച് നൽകി.

Full View

അതേസമയം, മരട് ഫ്ളാറ്റ് ഒഴിപ്പിക്കുന്നതുമായും ഉടമകളുടെ പുനരധിവാസവുമായും ബന്ധപ്പെട്ട് കലക്ടർ യോഗം വിളിച്ചു. ഫ്ളാറ്റുകളിലെ പ്രതിനിധികൾ തങ്ങളുടെ ആശങ്ക അറിയിക്കാൻ ഗസ്റ്റ് ഹൗസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുത്തു.

മ​ര​ട് ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ പലരും കഴിഞ്ഞ ദിവസം തന്നെ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. വാ​ട​ക​ക്കാ​രാ​ണ് ഒ​ഴി​ഞ്ഞു​പോ​കാ​ൻ തു​ട​ങ്ങി​യ​ത്. മ​റ്റു​താ​മ​സ​ക്കാർ സാ​ധ​ന​ങ്ങ​ളെ​ല്ലാം പാ​ക്ക് ചെ​യ്തു​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ൽ​ഫ ഫ്ലാ​റ്റി​ലെ ചി​ല താ​മ​സ​ക്കാ​ർ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ലോ​റി​ക​ളി​ൽ ക​യ​റ്റി ശ​നി​യാ​ഴ്ച തന്നെ​ സ്ഥ​ലം വി​ട്ടിരുന്നു. ക​ണ്ണാ​ടി​ക്കാ​ട് ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രി​ൽ ചി​ല​രും ഒ​ഴി​ഞ്ഞു​പോ​യി​. കാ​യ​ലോ​രം ഫ്ലാ​റ്റു​ക​ളി​ൽ ഇ​നി ഏതാനും കുടുംബങ്ങളേ ഒ​ഴി​യാ​നു​ള്ളൂ​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്.​ടു.​ഒ, ജ​യി​ൻ ഹൗ​സി​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ ഒ​ഴി​യാ​ൻ ത​യാ​റാ​യിട്ടില്ല.

Tags:    
News Summary - maradu flat-evacuation-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.