കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഈ സംഘത്തിെൻറ കൈകളിൽ എല്ലാം സുരക്ഷിതമായിരുന്നു. പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി ഒരു കോൺക്രീറ്റ് പാളിപോലും തെറിച്ചുവീണ് അപകടമുണ്ടാക്കിയില്ല. ഭയപ്പെട്ടിരുന്നത് പോലെ സമീപത്തെ ഒരു കെട്ടിടത്തിനും നാശനഷ്ടമുണ്ടായില്ല.
സ്ഫോടന പ്രഭവകേന്ദ്രത്തിൽ അവർ നാലുപേരും ആശങ്കകൾക്കിടയില്ലാതെ കാര്യങ്ങൾ ചെയ്തുതീർത്തു. ജെറ്റ് െഡമോളിഷൻസ് മാനേജിങ് ഡയറക്ടർ ജോ ബ്രിങ്ക്മാൻ, സേഫ്റ്റി മാനേജർ മാർട്ടിൻസ് ബോച്ച, സീനിയർ സൈറ്റ് മാനേജർ കെവിൻ സ്മിത്ത്, എഡിഫൈസ് സീനിയർ പ്രോജക്ട് ഓഫിസർ മയൂർ മേത്ത, ഷോട്ട് ഫയറർമാരായ മലയാറ്റൂർ സ്വദേശി സി.എം. വർഗീസ്, അങ്കമാലി മഞ്ഞപ്ര സ്വദേശി രാജൻപിള്ള എന്നിവരാണ് ഈ സംഘത്തിലുണ്ടായിരുന്നത്.
ബ്ലാസ്റ്റ് ഷെഡിലിരുന്ന് ഇവർ സ്ഫോടനം നടത്തി. മലയാളികളായ വർഗീസും രാജൻപിള്ളയും എഡിഫൈസ് കമ്പനിയുടെ ഭാഗമായി എക്സ്പ്ലോസീവ് ഡീലർ കരാറിലെത്തിയതാണ്.
ആദ്യമായാണ് ഫ്ലാറ്റ് തകർക്കുന്നതിന് ഇവർ എത്തുന്നതെങ്കിലും ബ്ലാസ്റ്റിങ് എക്സ്പ്ലോഡർ പ്രവർത്തിപ്പിച്ച് ഏറെക്കാലത്തെ പരിചയമുണ്ട്. എഡിഫൈസ് കമ്പനിയുടെ നേതൃത്വത്തിൽ തകർത്ത ഹോളി ഫെയ്ത്ത്, ജയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയുടെ സ്ഫോടക പ്രഭവകേന്ദ്രത്തിൽ (ബ്ലാസ്റ്റ് ഷെഡ്) ഇവർ രണ്ടുപേരുമുണ്ടായിരുന്നു. ജനുവരി നാലു മുതൽ ഇവർ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സജീവമാണ്.
സ്ഫോടക വസ്തുക്കൾ നിറച്ചത് മുതലുള്ള ജോലികളിൽ തങ്ങളുണ്ടായിരുന്നുവെന്ന് സി.എം. വർഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ആദ്യമായാണ് ഫ്ലാറ്റ് പൊളിക്കലിനുവേണ്ടി പ്രവർത്തിക്കുന്നതെങ്കിലും കൃത്യമായ ആസൂത്രണവും കൂട്ടായ്മയും ആശങ്കകളില്ലാതാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്ലാസ്റ്റ് ഷെഡിൽ പരിശോധനകൾ നടത്തുകയും നിർദേശങ്ങൾ നൽകുകയും ഇവരുടെ ജോലിയാണ്. ഇവരെ കൂടാതെ മലയാളികളായ മറ്റുചിലരും സ്ഫോടന വസ്തുക്കൾ നിറക്കുന്നത് മുതലുള്ള ജോലികൾക്ക് ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.