കൊച്ചി: സുപ്രീംകോടതി ഉത്തരവിലൂടെ പൊളിച്ചുമാറ്റുന്ന മരടിലെ നാല് ഫ്ലാറ്റുകളിൽനിന് നിറങ്ങിയ 23 ഉടമകൾക്കുകൂടി നഷ്ടപരിഹാരത്തിന് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമി തി ശിപാർശ ചെയ്തു. ഇതോടെ ആകെ നഷ്ടപരിഹാരത്തിന് ശിപാർശ ചെയ്ത ഉടമകളുടെ എണ്ണം 180 ആയി. 23 േപർക്ക് 25 ലക്ഷം രൂപ വീതമെന്നോണം ആകെ 5,75,00,000 രൂപ നൽകാനാണ് ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ നിർദേശിച്ചത്.
ഇതുവരെ നടന്ന സിറ്റിങ്ങുകളിൽ 180 കുടുംബങ്ങൾക്കായി 45,00,00,000 നൽകാൻ ശിപാർശ നൽകിയിട്ടുണ്ട്. നേരത്തേ മിക്ക ഉടമകൾക്കും 25 ലക്ഷം അനുവദിക്കപ്പെട്ടിരുന്നില്ല. ഇതേതുടർന്ന് സുപ്രീംകോടതിെയ സമീപിക്കുകയും കോടതി ഉത്തരവിടുകയും ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് സമിതി നഷ്ടപരിഹാര നിർണയത്തിൽ പുനർചർച്ച നടത്തി തീരുമാനമെടുത്തത്.
രണ്ട് നിർമാതാക്കളുടെ മകനും മകളും 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമിതിയെ സമീപിച്ചിട്ടുണ്ട്. ഇവർക്ക് പറയാനുള്ളത് കേട്ടശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.