കൊച്ചി: മരടിലെ പൊളിച്ചുമാറ്റുന്ന ഫ്ലാറ്റുകളിൽനിന്നിറങ്ങിയ ഉടമകൾക്കെല്ലാം 25 ലക്ഷ ം രൂപ അനുവദിക്കാൻ ജസ്റ്റിസ് പി. ബാലകൃഷ്ണൻ കമ്മിറ്റി ശിപാർശ ചെയ്തു. നേരത്തേ 25 ലക്ഷ ത്തിൽ താഴെ ശിപാർശ ചെയ്തവർക്ക് ബാക്കി തുക കൂടി ചേർത്തുനൽകാൻ സമിതി ഉത്തരവിട്ടു. എത്രയുംവേഗം തുക നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സമിതി നിർദേശിച ്ചു. 39,25,00,000 രൂപയാണ് വകയിരുത്തേണ്ടതെന്നും സമിതി വ്യക്തമാക്കി.
ആകെ ലഭിച്ച 246 നഷ്ടപരിഹ ാര അപേക്ഷകളിൽ 157 ഉടമകൾക്കാണ് സമിതിയുടെ പരിശോധനക്കുശേഷം തുക നൽകാൻ ഉത്തരവിട്ട ത്. വിൽപന കരാറിെൻറ അടിസ്ഥാനത്തിൽ 18 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ശിപാർശ ചെയ്തത്. ഫ്ലാറ്റുടമകൾ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന് എല്ലാ ഉടമകൾക്കും 25 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടു.
ഇതിനുപിന്നാലെ തിങ്കളാഴ്ച ചേർന്ന സമിതി സിറ്റിങ്ങിൽ എല്ലാവർക്കും മുഴുവൻ തുക നൽകാൻ ശിപാർശ ചെയ്യുകയായിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം നാല് ഫ്ലാറ്റ് നിർമാതാക്കളിൽനിന്ന് 20 കോടി നേടിയെടുക്കാനുള്ള നടപടികൾക്കും സമിതി തുടക്കമിട്ടു.
122 ഫ്ലാറ്റുകളുള്ള ജെയിൻ ഹൗസിങ് ഉടമ 7.5 കോടിയും 40 ഫ്ലാറ്റുകൾ മാത്രമുള്ള ഗോൾഡൻ കായലോരം ഉടമ 2.46 കോടിയും കെട്ടിവെക്കണം. ഈ തുക നിർണയത്തിൽ ഫ്ലാറ്റ് നിർമാതാക്കൾക്ക് എതിർപ്പുണ്ടെങ്കിൽ വ്യാഴാഴ്ചക്കകം മരട് നഗരസഭയെ അറിയിക്കണം. സമിതിയെ നേരിട്ട് തങ്ങളുടെ വാദം അറിയിക്കേണ്ടതുണ്ടെങ്കിൽ സമിതി സിറ്റിങ്ങിൽ ഹാജരാകണം.
നിർമാതാക്കളിൽനിന്ന് തുക കൈപ്പറ്റുന്നതിന് എസ്.ബി.ഐ എറണാകുളം ശാഖയിൽ സമിതിയുടെ പേരിൽ അക്കൗണ്ട് തുടങ്ങും.
അനുവദിച്ച സമയപരിധിക്കുള്ളിൽ സാധനങ്ങൾ നീക്കംചെയ്യാനാകാത്ത ഉടമകൾക്ക് പൊളിക്കലിെൻറ ഘട്ടത്തിനിടയിലും ഇവ നീക്കംചെയ്യാനുള്ള അനുവാദം സമിതി നൽകി.
25 ലക്ഷം ആവശ്യപ്പെട്ട് നിർമാതാവും
കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽനിന്നൊഴിപ്പിച്ച ഉടമകൾക്ക് സുപ്രീംകോടതി നൽകാൻ ഉത്തരവിട്ട 25 ലക്ഷം ആവശ്യപ്പെട്ടവരിൽ ഫ്ലാറ്റുകളിലൊന്നായ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഉടമ സാനി ഫ്രാൻസിസും. ഫ്ലാറ്റുകളിലൊന്നിെൻറ ഉടമയെന്ന നിലക്കാണ് ഇദ്ദേഹം തുകയാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. എന്നാൽ, സമിതി പ്രഥമദൃഷ്ട്യാ ആവശ്യം തള്ളി.
തീരുമാനം സംബന്ധിച്ച് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഒരാഴ്ചക്കകം ഉന്നയിക്കാൻ നിർമാതാവിനോട് ആവശ്യപ്പെട്ടു. മറ്റു അപേക്ഷകർക്കൊപ്പം ഇദ്ദേഹത്തെയും കേൾക്കാൻ സമിതി അവസരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.