മരട് ഫ്ലാറ്റ്: വിധി നടപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കൊച്ചി സബ് കലക്ടർ

കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് കൊച്ചി സബ് കലക്ടർ സ ്നേഹിൽ കുമാർ. സർക്കാർ നിർദേശം അനുസരിച്ച് നടപടികളുമായി മുന്നോട്ടു പോകും. ഫ്ലാറ്റ് പൊളിക്കൽ നടപടിക്കാണ് മുൻഗണന നൽകുന്നത്. ടെണ്ടർ ഉടൻ സ്വീകരിക്കുമെന്നും സ്നേഹിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

താമസക്കാരെ ഒഴിപ്പിക്കലാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള ആദ്യ നടപടി. പുനരധിവാസം ആവശ്യമുള്ളവർ അറിയിക്കാൻ മരട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതിന് അനുകൂല പ്രതികരണമല്ല താമസക്കാരിൽ നിന്ന് ഉണ്ടായത്.

അതിനിടെ, ഫ്ലാറ്റിലെ വൈദ്യുതി വിതരണം നിർത്തലാക്കാൻ കെ.എസ്.ഇ.ബിക്ക് നഗരസഭ നിർദേശം നൽകി. കൂടാതെ വരും ദിവസങ്ങളിൽ കുടിവെള്ളം, പാചക വാതകം എന്നിവയുടെ വിതരണവും നിർത്തലാക്കും.

ഫ്ലാറ്റ് പൊളിച്ചു നീക്കാൻ ചുമതലപ്പെടുത്തിയ സബ് കലക്ടർ സ്നേഹിൽ കുമാർ ഇന്ന് ചുമതലയേറ്റു.

Tags:    
News Summary - Maradu Flat Case Kochi Sub Collector -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.