Posted On
date_range Updated On
date_range മരട് കേസ് ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: മരട് കേസിലെ വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേ സ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഹാജരാകണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. എന്നാൽ, ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിന് സുപ്രീംകോടതി അനുവദിച്ച സമയ പരിധി കഴിഞ്ഞ ശേഷം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇതുവരെ കൈക്കൊണ്ട നടപടികൾ വിശദീകരിച്ച ചീഫ് സെക്രട്ടറി മാപ്പപേക്ഷിച്ചിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.