ഭരണസ്തംഭനം; ‘സെക്രട്ടറിയെ’ ചൊല്ലി മരട്​ നഗരസഭ കൗൺസിലിൽ ബഹളം

മരട്/കൊച്ചി: ഫ്ലാറ്റുകള്‍ ഒഴിപ്പിക്കൽ നടപടികള്‍ ഞായറാഴ്ച ആരംഭിക്കാനിരിക്കെ, ഭരണസ്തംഭനവും സർക്കാർ അധികചുമതല നൽകിയ സെക്രട്ടറിയുടെ നിസ്സഹകരണവും മുൻനിർത്തി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളവും വാക്കേറ്റവും. ഫ്ലാറ്റ് പൊളി ക്കാൻ നഗരസഭ സെക്രട്ടറിയുടെ അധിക ചുമതലയേൽപ്പിക്കപ്പെട്ട സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് സ്ഥാനമേറ്റതു മുതലുണ്ടാ യ ഭരണസ്തംഭനവു​ം ഭാവി നടപടികളും ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. എന്നാൽ, ക്ഷണിച്ചിട്ടും നഗരസഭ സെക്രട്ടറി വരാത്ത ത് തുടക്കംമുതൽ പ്രതിഷേധത്തിനിടയാക്കി.

തനിക്ക് പൊളിക്കാനുള്ള ചുമതല മാത്രമേയുള്ളൂവെന്ന് പറഞ്ഞാണ് സബ് കലക്ടർ നഗരസഭയിലെ ​ൈദനംദിന കാര്യങ്ങളിൽ ഇടപെടാത്തത്. ശനിയാഴ്ചയും വ്യാഴാഴ്ചയും നടന്ന കൗൺസിലുകളിൽ അദ്ദേഹം പങ്കെടുത്തതുമില്ല. ദൈനംദിന നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ ഭരണപ്രതിസന്ധിയുണ്ടെന്ന് കാട്ടി ചെയര്‍പേഴ്‌സൻ മന്ത്രിക്കും ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പകരം മറ്റാരെയും ചുമതലപ്പെടുത്താത്തതിനെതിരെയാണ് ഭരണപക്ഷത്തി​​െൻറ വിമർശനം. സൂപ്രണ്ടിനെയെങ്കിലും ചുമതലപ്പെടുത്തണമായിരുന്നുവെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ക്രമപ്രശ്‌നവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. സെക്രട്ടറി ഇല്ലാതെ എങ്ങനെയാണ് കൗണ്‍സില്‍ ചേരുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു.

ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ചെയര്‍പേഴ്‌സൻ മുനിസിപ്പല്‍ എൻജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, ഇത് അജണ്ടയിലുണ്ടോ എന്ന് മുനിസിപ്പല്‍ എൻജിനീയര്‍ ചോദിച്ചതോടെയാണ് ബഹളത്തിന് വഴിവെച്ചത്. ഭരണപക്ഷം മുനിസിപ്പല്‍ എൻജിനീയറെ ചോദ്യം ചെയ്ത് രംഗത്തുവന്നപ്പോള്‍ എൻജിനീയര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷവും എത്തുകയായിരുന്നു. ഇതിനിടെ ഭരണപക്ഷ കൗൺസിലർമാർ നഗരസഭ ഓഫിസിന്​ മുന്നിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു.
സർക്കാറാണ് നഗരസഭയിലെ നിലവിലെ ഭരണ പ്രതിസന്ധിക്ക്​ കാരണക്കാരെന്ന് ചെയർപേഴ്സൻ ടി.എച്ച്. നദീറ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Maradu Flat Case Flat Owners -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.