കൊച്ചി: നിയമലംഘനത്തിെൻറ പേരിൽ സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരടില െ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണത്തിന് നഗരസഭ അനുവദിച്ചത് യു.എ(അൺഓതറൈസ്ഡ ്) നമ്പർ. കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയത് ഒഴിയേണ്ടിവരുമെന്ന വ്യക്തമായ മുന്നറിയിപ്പോടെയുമാണ്. ജയിൻ ഹൗസിങ്, ആൽഫ വെൻച്വേഴ്സ് എന്നീ ബിൽഡർമാർക്കാണ് യു.എ നമ്പർ നൽകിയത്. നിയമലംഘനങ്ങളോ മറ്റോ നടത്തുന്ന കെട്ടിടങ്ങൾക്ക് നൽകുന്നതാണിത്.
മരട് പഞ്ചായത്തായിരിക്കെ ഈ നാല് ഫ്ലാറ്റ് സമുച്ചയം ഉൾെപ്പടെ 32 കെട്ടിടങ്ങൾക്ക് അനുമതി നൽകിയത് ചട്ടപ്രകാരമല്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. നിർമാണം പൂർത്തിയായ സമയത്ത് മരട് നഗരസഭയായി മാറിയിരുന്നു. കെട്ടിട നമ്പറിന് നിർമാതാക്കൾ സമർപ്പിച്ച അപേക്ഷ വിജിലൻസ് കേസുകളടക്കം ചൂണ്ടിക്കാട്ടി നഗരസഭ തള്ളുകയും ചെയ്തു.
ഇതേത്തുടർന്ന് നിർമാതാക്കൾ ഹൈകോടതിയിൽ സമർപ്പിച്ച അപ്പീൽ പരിഗണിച്ചുണ്ടായ കോടതി ഉത്തരവിനെ തുടർന്നാണ് നഗരസഭ കെട്ടിടനമ്പർ നൽകിയത്. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു കോടതി ഉത്തരവുണ്ടായാൽ അതിെൻറ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം നൽകിയത് പുനഃപരിശോധിക്കുകയും റദ്ദാക്കുകയും ചെയ്യുമെന്നാണ് ഒക്യുെപൻസി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ജയിൻ ഹൗസിങ്ങിെൻറ കെട്ടിട വിവരങ്ങളുടെ പട്ടികയിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറ പറഞ്ഞു.
തങ്ങൾക്ക് നൽകിയ കൈവശാവകാശ രേഖകളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലെന്നും ഫ്ലാറ്റുകൾക്ക് നിയമപ്രശ്നങ്ങളുള്ളതായി ഒരു സൂചനയും നിർമാതാക്കൾ നൽകിയിട്ടില്ലെന്നുമാണ് ഉടമകളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.