കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കൽ ദിനങ്ങളിൽ പരിസരങ്ങളിലെ നിയന്ത്രണമുള്ള മേഖലകള ിൽ (എക്സ്ക്ലൂഷൻ സോൺ) നിരോധനാജ്ഞ പ്രഖ്യാപിക്കും. ഈമാസം 11, 12 തീയതികളിൽ രാവിലെ 11 മുതൽ നിയ ന്ത്രിത സ്ഫോടനം കഴിഞ്ഞ് മാലിന്യം ശുചീകരിക്കുന്നതുവരെയായിരിക്കും സെക്ഷൻ 144 അനുസരിച്ച് നിരോധനാജ്ഞ നിലനിൽക്കുകയെന്ന് ജില്ല കലക്ടർ എസ്.സുഹാസ് അറിയിച്ചു. ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലായിരിക്കും നിരോധനാജ്ഞ ബാധകമാവുക. സുപ്രീംകോടതി ഉത്തരവു പ്രകാരം ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും കലക്ടർ അറിയിച്ചു.
പൊളിക്കുന്നതിെൻറ തലേദിവസം മോക് ഡ്രിൽ റിഹേഴ്സൽ നടത്തും. പൊളിക്കുന്നതിെൻറ 30 മിനിറ്റുമുമ്പ് ഗതാഗത നിയന്ത്രണം തുടങ്ങും. തഹസിൽദാറുടെ നേതൃത്വത്തിലാണ് പ്രക്രിയ നടപ്പാക്കുക. സ്ഫോടനശേഷം കമ്പനി അധികൃതർ മേഖലയിൽ പരിശോധന നടത്തും. തുടർന്ന് ഫയർഫോഴ്സ് പരിശോധന നടത്തും. കാര്യങ്ങൾ നിയന്ത്രിക്കാനായി കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കുള്ള കർശന നിർദേശങ്ങൾ ഞായറാഴ്ച പുറപ്പെടുവിക്കും.
ഞായറാഴ്ച മരടിലെ എല്ലാ വാർഡിലും ബോധവത്കരണ ക്ലാസ് നൽകും. ആളുകളെ മാറ്റാനായി പ്രത്യേക ഗതാഗത സംവിധാനം ഒരുക്കും. മുതിർന്നവർ, രോഗികൾ തുടങ്ങിയവർക്ക് പ്രത്യേക ശ്രദ്ധ നൽകും. അഞ്ഞൂറോളം പേരെയാണ് സുരക്ഷാജോലിക്ക് വിന്യസിക്കുക. മരട് ഹോളി ഫെയ്ത്തിൽ സ്ഫോടകവസ്തു നിറച്ചുതുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.