മാറാട് കൂട്ടക്കൊല: ഒളിവില്‍പോയ പ്രതികള്‍ക്കെതിരായ വിചാരണ മേയ് 22ന്

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ഒളിവില്‍പോയ രണ്ടു പ്രതികള്‍ക്കെതിരായ കേസ് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജ് മേയ് 22ന് മാറ്റി. 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്‍െറ പുരയില്‍ കോയമോന്‍ എന്ന ഹൈദ്രേസ് കുട്ടി(50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍(31) എന്നിവര്‍ക്കെതിരായ കേസാണ് അന്ന് പരിഗണിക്കുക. നേരത്തേ വിചാരണ ആരംഭിച്ച കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചതിനെ തുടര്‍ന്ന് സാക്ഷി വിസ്താരം ഇടക്ക് മുടങ്ങുകയായിരുന്നു.

കോയമോന്‍ നാടന്‍ ബോംബുണ്ടാക്കുന്നതിലും നിസാമുദ്ദീന്‍ കൊലയിലും പങ്കെടുത്തതായും ഇരുവരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായുമാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി 18 നാണ് പ്രതികള്‍ക്ക് ആദ്യം കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. ഒമ്പതു പേര്‍ മരിച്ച കേസില്‍ മൊത്തം 148 പേരെയാണ് പ്രതികളാക്കിയത്. വിചാരണ നേരിട്ട 139 പേരില്‍ 63 പ്രതികളെ  പ്രത്യേക കോടതി ശിക്ഷിക്കുകയും ചെയ്തു. ഇതില്‍ 62 പേര്‍ക്കും ജീവപര്യന്തം തടവ് വിധിച്ചു.

ഹൈകോടതി ഈ വിധി ശരിവെച്ചു. ഇതോടൊപ്പം  പ്രത്യേക കോടതി വെറുതെവിട്ട 24 പ്രതികള്‍ക്കുകൂടി ജീവപര്യന്തം ശിക്ഷയും വിധിച്ചു. 2003 മേയ് രണ്ടിന് അന്യായമായി സംഘംചേര്‍ന്ന് കൊലനടത്തിയെന്നാണ് ആരോപണം.

Tags:    
News Summary - marad massacre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.