ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർ ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാറിെൻറ സഹായം കേരളത്തിനുണ് ടാകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ ‘മാധ്യമ’ത്തോടു പറഞ്ഞ ു. മരടിലെ പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ േകന്ദ്ര സഹായം തേടാൻ തീരുമാനിച്ച സ ാഹചര്യത്തിലാണ് മന്ത്രി, കേന്ദ്ര നിലപാട് വ്യക്തമാക്കിയത്.
മന്ത്രിസഭ തീരുമാനങ് ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിനു ശേഷം മരട് വിഷയത്തിൽ കേന്ദ്ര സ ർക്കാറിെൻറ നിലപാട് ആരാഞ്ഞപ്പോഴായിരുന്നു ഇൗ വിഷയത്തിൽ കേരള സർക്കാറിനെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞത്. മരട് കേസിൽ കേന്ദ്ര സർക്കാർ കക്ഷിേയ ആയിരുന്നില്ലെന്ന് ജാവ്ദേക്കർ പറഞ്ഞു. അതുകൊണ്ട് സുപ്രീംകോടതി ഇൗ വിഷയത്തിൽ കേന്ദ്ര സർക്കാറിനോട് ഒന്നും ചോദിച്ചിട്ടില്ല.
ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രവുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ല. മരട് ഫ്ലാറ്റ് നിർമാണത്തിന് സംസ്ഥാന സർക്കാറാണ് അനുമതി നൽകിയത്. അതിനാൽ സംസ്ഥാന സർക്കാർ തന്നെ അതിനൊരു വഴികാണും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിെൻറ സഹായമുണ്ടാകുമെന്നും ജാവ്േദക്കർ കൂട്ടിച്ചേർത്തു.
അതേസമയം, ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന മരട് സ്വദേശിയുടെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി ബുധനാഴ്ച തള്ളി. എൻ.ജി. അഭിലാഷ് സമർപ്പിച്ച ഹരജി ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്റ്റിസ് എസ്.എ ബോബ്ഡെയും ബാബരി ഭൂമി കേസിലായിരുന്നത് കൊണ്ടാണ് തൊട്ടുതാഴെയുള്ള ജസ്റ്റിസ് എൻ.വി. രമണ മുമ്പാകെ അഡ്വ. മനോജ് ജോർജ് ഹരജിക്കാര്യം ഉന്നയിച്ചത്.
ഹരജിക്കാരൻ മരടിലെ താമസക്കാരനാണെന്നും വെള്ളിയാഴ്ചയോടെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയം അവസാനിക്കുകയാണെന്നും അതിനു മുേമ്പ ഹരജി പരിഗണിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. 20 നിലയുള്ള കെട്ടിടം ഒറ്റയടിക്ക് പൊളിച്ചുനീക്കുന്നത് വൻ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. സാധാരണഗതിയിൽ കേസ് പട്ടികയിൽവരുന്നത് പോലെ ഇൗ ഹരജി വരെട്ട എന്ന് ജസ്റ്റിസ് രമണ പറഞ്ഞു.
പൊളിക്കാനുത്തരവിട്ട ജസ്റ്റിസ് അരുൺ മിശ്ര മുമ്പാകെ 23ന് കേസ് വീണ്ടും വരുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ആ ബെഞ്ച് കേസ് പട്ടികയിൽപ്പെടുത്തുന്നെങ്കിൽ പെടുത്തെട്ട എന്നും അടിയന്തരമായി കേൾക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും ജസ്റ്റിസ് രമണ ആവർത്തിച്ചു. തീരദേശ നിയമം ലംഘിച്ചു നിർമിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ വെള്ളിയാഴ്ചക്കകം പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ അന്ത്യശാസനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.