കമ്പമലയിലെത്തിയ ആയുധധാരികളായ മാവോവാദികൾ

തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കാൻ ആവശ്യപ്പെട്ട് മാവോവാദികൾ കമ്പമലയിൽ

മാനന്തവാടി: ശ്രീലങ്കൻ അഭയാർഥികൾ ജോലി ചെയ്യുന്ന കമ്പമല തോട്ടത്തിൽ ആറുമാസത്തെ ഇടവേളക്കുശേഷം ആയുധധാരികളായ മാവോവാദികൾ വീണ്ടുമെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് നാലുപേരടങ്ങുന്ന സംഘം എസ്റ്റേറ്റ് പാടിയിൽ എത്തിയത്.

20 മിനിറ്റോളം പാടിയിൽ ചെലവഴിച്ച ഇവർ ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് മടങ്ങിയത്. സി.പി. മൊയ്തീൻ, സോമൻ, ആഷിഖ് എന്ന മനോജ്, സന്തോഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ കൈവശം തോക്ക് ഉണ്ടായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒക്ടോബറിലാണ് മാവോവാദി സംഘം പാടിയിൽ എത്തി പൊലീസ് സ്ഥാപിച്ച സി.സി ടി.വി കാമറ നശിപ്പിച്ചത്. അതിന് മുമ്പ് കെ.എഫ്.ഡി.സി ഓഫിസ് അടിച്ചുതകർത്തിരുന്നു.

Tags:    
News Summary - Maoists in Kambamala demanding boycott election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.