Posted On
date_range Updated On
date_range കരിക്കോട്ടക്കരിയിൽ വീണ്ടും മാവോവാദി സാന്നിധ്യം
ഇരിട്ടി: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ വീണ്ടും മാവോവാദി സാന്നിധ്യം. സാന്നിധ്യം സ്ഥിരീകരിച്ചതോടെ പൊലീസ് കേസെടുത്തു. കേരള -കര്‍ണാടക അതിര്‍ത്തിയും അയ്യന്‍കുന്ന് പഞ്ചായത്തില്‍പെട്ടതുമായ ഉരുപ്പുംകുറ്റിയില്‍ വനാതിര്‍ത്തിയിലെ രണ്ട് വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ ആയുധധാരികളായ സംഘം എത്തിയത്.
അരിയും മരച്ചീനിയും ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ നിന്നും വാങ്ങി മവോവാദി ആശങ്ങള്‍ പ്രചരിപ്പിച്ച ശേഷം സ്ഥലം വിട്ടു. ഒരു സ്ത്രീ ഉൾപ്പെടെയുള്ള മൂന്നുപേരാണ് ഉരുപ്പുംകുറ്റിയിലെത്തിയത്. നാല് വര്‍ഷം മുമ്പ് ഇതേ മേഖലയില്‍ അഞ്ചംഗ സംഘം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.