കൊല്ലപ്പെട്ട മൻസൂർ
Posted On
date_range Updated On
date_range മൻസൂർ വധം: പ്രതികളെ പൊലീസിന് കൈമാറും
തലശ്ശേരി: യൂത്ത് ലീഗ് പ്രവര്ത്തകന് െപരിങ്ങത്തൂർ പുല്ലൂക്കര പാറാൽ മന്സൂര് വധക്കേസില് റിമാന്ഡിലുള്ള എട്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില് വിടാൻ ഉത്തരവ്. പുല്ലൂക്കര സ്വദേശികളായ ഷിനോസ് (33), ഒതയോത്ത് സംഗീത് (22), ഒതയോത്ത് വിപിൻ (28), ഒതയോത്ത് അനീഷ് (40), കായത്തീെൻറ പറമ്പത്ത് സുഹൈൽ (32), നെല്ലിയിൽ ശ്രീരാഗ് (26), ബിജേഷ് (24), അശ്വന്ത് (27) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില് വിടാൻ ഉത്തരവിട്ടത്. എട്ടു പ്രതികളെയും തിങ്കളാഴ്ച കോടതിയില് ഹാജരാക്കിയനുശേഷം പൊലീസിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.