മു​ഹ​മ്മ​ദ് ഷ​മ്മാ​സ്

യു​വാവിന്‍റെ ക​ണ്ണ് കു​ത്തി​പ്പൊ​ട്ടി​ച്ചു; പ്ര​തി അ​റ​സ്​​റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ സ്‌​കൂ​ട്ട​റിന്‍റെ താ​ക്കോ​ല്‍ കൊ​ണ്ട് യു​വാവിന്‍റെ ക​ണ്ണി​ല്‍ കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച​തി​നെ തു​ട​ര്‍ന്ന് കാ​ഴ്ച ന​ഷ്​​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. പെ​രി​ന്ത​ല്‍മ​ണ്ണ എ​ര​വി​മം​ഗ​ലം ദേ​വ​സ്വം​പ​റ​മ്പ് പു​റം​തോ​ട്ട​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷ​മ്മാ​സി​നെ​യാ​ണ് (30) പെ​രി​ന്ത​ല്‍മ​ണ്ണ​യി​ല്‍നി​ന്ന് പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്ത​ത്. 

ഡി​സം​ബ​ര്‍ 24ന് ​പ​ക​ല്‍ മൂ​ന്ന​ര​യോ​ടെ ആ​ന​ത്താ​നം ക​ള്ളു​ഷാ​പ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. എ​ര​വി​മം​ഗ​ലം വ​ട​ക്കേ​തി​ല്‍ വി​ന​യ​െൻറ (35) ഇ​ട​തു​ക​ണ്ണിെൻറ കാ​ഴ്ച​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. സം​ഭ​വ​ദി​വ​സം ആ​ന​ത്താ​നം ക​ള്ളു​ഷാ​പ്പി​ല്‍നി​ന്ന് വി​ന​യ​നെ ഷ​മ്മാ​സ് പു​റ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ക്കു​ത​ര്‍ക്ക​വും അ​ടി​പി​ടി​യു​മു​ണ്ടാ​യി. ഇ​തി​നി​ടെ ഷ​മ്മാ​സ് സ്‌​കൂ​ട്ട​റിെൻറ താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് ക​ണ്ണി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ല്‍ പോ​യ പ്രതിയെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് എ​സ്.​ഐ വി. ​ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. എ.​എ​സ്.​ഐ അ​ബ്​​ദു​ൽ സ​ലീം, സി.​പി.​ഒ​മാ​രാ​യ പ്ര​ഭു​ല്‍, ഷ​ഫീ​ഖ്, ക​ബീ​ര്‍, ഷാ​ലു, മി​ഥു​ന്‍, സ​ജീ​ര്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - man's eye injured in an attack;accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.