പെ​ട്രോ​ള്‍ പ​മ്പു​ട​മ​യുടെ കൊല: മൂന്ന് പേർ അറസ്റ്റിൽ; ലക്ഷ്യം പണം തട്ടൽ

ഗു​രു​വാ​യൂ​ര്‍: ക​യ്​​പ​മം​ഗ​ല​ത്ത് പെ​ട്രോ​ള്‍ പ​മ്പു​ട​മയെ ശ്വാ​സം മു​ട്ടി​ച്ച്​ കൊ​ന്ന സംഭവത്തിൽ ക സ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ അനീസ്, അൻസാർ, സിയോൺ എന ്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ഇവരെ വിശദമായ ചോ​ദ്യം ചെയ്യലിന് ശേഷമാണ് ഇവരെ അറസ്റ് റ് ചെയ്തത്. പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം ഭാ​ഗ​ത്തു​നി​ന്നാ​ണ് കാ​ർ സ​ഹി​തം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വ​ഴി​യ​മ്പ​ല​ത്തെ മൂ​ന്നു​പീ​ടി​ക ഫ്യൂ​വ​ല്‍സ് ഉ​ട​മ കാ​ള​മു​റി ആ​മ്പാ​ട് കോ​ഴി​പ്പ​റ​മ്പി​ല്‍ മ​നോ​ഹ ​ര​​ൻ (68) ആണ് കൊല്ലപ്പെട്ടത്. പണംതട്ടാൻ വേണ്ടി മനോഹനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. കൊല നടത്തിയത് തങ്ങളല്ലെന്ന് തുടക്കത്തിൽ പ്രതികൾ വാദിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണിച്ചതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. പെട്രോൾ പമ്പിലെ കലക്ഷൻ തുകയും മനോഹരൻ ധരിക്കുന്ന സ്വർണാഭരണവും കൈവശപ്പെടുത്താനാണ് പ്രതികൾ കൊല നടത്തിയത്.

ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പ്രതികൾ. മനോഹരൻെറ പെട്രോൾ പമ്പിനടുത്താണ് ഇവരുടെ വീട്. പണം ലക്ഷ്യമിട്ട് മനോഹരനെ എതാനും നാളുകാളായി പ്രതികൾ നിരീക്ഷിച്ചു വരികയായിരുന്നു. മനോഹരൻ ഒറ്റക്ക് രാത്രി വീട്ടിലേക്ക് മടങ്ങുന്നതെന്ന് പ്രതികൾ മനസ്സിലാക്കിയതിന് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനോഹരൻറെ കാറിൽ പ്രതികൾ അതിക്രമിച്ച് ക‍യറുകയായിരുന്നു. കാറിൽ വെച്ച് ഇവർ തുക ചോദിച്ച് ആക്രമിച്ചു. ഇതിനിടെ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ മോനഹരനെ ശ്വാസം മുട്ടിച്ചു. കുതറിയോടാൻ ശ്രമിച്ചപ്പോൾ കൈകൾ കെട്ടുകയും ചെയ്തു. പിന്നീടാണ് മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.മനോഹരന് പരിചയം ഉള്ളവരാണ് പ്രതികൾ എന്നതിനാൽ വിട്ടയച്ചാൽ കുടുങ്ങമെന്ന ഭയം ഇവർക്കുണ്ടായിരുന്നു. അതിനാലാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃ​ത​ദേ​ഹം ഗു​രു​വാ​യൂ​ർ എ​ല്‍.​എ​ഫ് കോ​ള​ജി​ന​ടു​ത്ത്​ തള്ളുകയായിരുന്നു.

ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ 12.50ഓ​ടെ​യാ​ണ്​ പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്ന് കാ​റി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ മ​നോ​ഹ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സാ​ധാ​ര​ണ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ വീ​ട്ടി​ലെ​ത്താ​റു​ള്ള മ​നോ​ഹ​ര​നെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ മ​ക​ള്‍ ല​ക്ഷ്മി മൊ​ബൈ​ലി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ മ​റ്റൊ​രാ​ള്‍ ഫോ​ണെ​ടു​ത്ത് അ​ച്ഛ​ന്‍ ഉ​റ​ങ്ങു​ക​യാ​ണെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞു. വീ​ണ്ടും വി​ളി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ എ​ടു​ത്തി​ല്ല. സം​ശ​യം തോ​ന്നി​യ മ​ക​ള്‍ നേ​രി​ട്ട് പ​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​നോ​ഹ​ര​ന്‍ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന്​ ക​യ്​​പ​മം​ഗ​ലം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - manoharan murder; three accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.