ആമ്പല്ലൂര്‍: മണ്ണുത്തി-ഇടപ്പിള്ളി ദേശീയപാത അറ്റകുറ്റപ്പണി നടത്താൻ പുതിയ കമ്പനിയുമായി കരാർ. കൊച്ചിയിലെ ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കാണ് ദേശീയപാത അതോറിറ്റി കരാര്‍ നൽകിയത്. ചാലക്കുടി അടിപ്പാത നിര്‍മാണം ഉള്‍പ്പെടെ 58 കോടിയുടേതാണ് കരാർ.
ഇതുപ്രകാരം 12 കിലോമീറ്റര്‍ പ്രധാനപാത പൂര്‍ണമായി നവീകരിക്കും. 26 കിലോ മീറ്റര്‍ സര്‍വിസ് റോഡ് അറ്റകുറ്റപ്പണി നടത്തും. കൂടാതെ നാലിടത്ത് അപകടകരമായ തകരാറുകള്‍ പരിഹരിക്കും. നിലവില്‍ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന ജി.ഐ.പി.എല്‍ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ കരാറിന് ടെൻഡര്‍ ക്ഷണിച്ചത്.
നിലവിലെ നിർമാണക്കമ്പനിയായ കെ.എം.സിയും ടെൻഡര്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു. കെ.എം.സിയുടെ ഉപവിഭാഗമായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കാണ് ദേശീയപാതയിലെ ടോള്‍പിരിവിന്റെ ചുമതല.
സെപ്റ്റംബര്‍ 15നകം പണി ആരംഭിക്കുമെന്നും കരാര്‍ തുകയുടെ 25 ശതമാനം ജി.ഐ.പി.എല്‍ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരമായി ഇടാക്കുമെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.