മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്: സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യം

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവർക്ക് മുൻകൂർ ജാമ്യം. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം.

അറസ്റ്റ് ചെയ്താലുടൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും പൊലീസിന് ഹൈകോടതി നിർദേശം നൽകി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സൗബിനും കൂട്ടരും ഏഴ് കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 

Tags:    
News Summary - Manjummal Boys financial fraud: Anticipatory bail granted to Soubin Shahir and others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.