കോട്ടയം: കൊന്ന് കഷണങ്ങളാക്കി പലയിടങ്ങളിൽ ശരീരഭാഗങ്ങൾ ഉപേക്ഷിച്ച പ്രവീൺ വധക്കേസിന് സമാനമായിരുന്നു മാങ്ങാനം അറുകൊല. മാങ്ങാനം മന്ദിരം പാടശേഖരത്തിന് സമീപം ചാക്കിൽ കെട്ടി ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയനിലയിൽ കണ്ടെത്തിയപ്പോൾ നാട്ടുകാരുടെ മനസ്സിൽ ആദ്യമെത്തിയത് പ്രവീൺ വധക്കേസാണ്. 2001 ഫെബ്രുവരി 15നായിരുന്ന സംഭവം.
വൈരാഗ്യത്തെത്തുടർന്ന് ഏറ്റുമാനൂർ മാടപ്പാട്ട് സ്വദേശി പ്രവീണിനെ ഡിവൈ.എസ്.പിയായിരുന്ന ഷാജിയുടെ നേതൃത്വത്തിൽ കൊന്ന് കഷണങ്ങളാക്കി പലയിടങ്ങളിലായി തള്ളുകയായിരുന്നു. തണ്ണീർമുക്കം ബണ്ടിെൻറ ഭാഗത്തും വേമ്പനാട്ടുകായലിലും ചാക്കിൽ കെട്ടിയനിലയിലായിരുന്നു പ്രവീണിെൻറ ഉടലും കൈകളും കിട്ടിയത്.
പിതാവ് പവിത്രൻ ഏറ്റുമാനൂർ സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് കൈയിൽ കണ്ട വാച്ചാണ് കേസിൽ നിർണായകമായത്. അറുത്തമാറ്റിയ തല കൊച്ചി നേവൽ ബേസിന് സമീപം കായലിൽ പ്ലാസിറ്റിക് ചാക്കിൽ പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയത്. ദൃക്സാക്ഷികൾ ആരുമില്ലാതിരുന്ന കേസിൽ ശാസ്ത്രീയ- സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട കൂട്ടുപ്രതിയും വാടകക്കൊലയാളിയുമായ പള്ളുരുത്തി സ്വദേശി പ്രിയനെ ഏറെ കാലത്തിനുശേഷമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.