മംഗളൂരുവില്‍ പ്രതിഷേധം  കനപ്പിച്ച് സംഘ്പരിവാര്‍

മംഗളൂരു: നാളെ വൈകീട്ട് മൂന്നിന് മംഗളൂരു നെഹ്റു മൈതാനിയില്‍ സി.പി.എം ദക്ഷിണ കന്നട ജില്ല കമ്മിറ്റി കേരള മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന കരാവലി സൗഹാര്‍ദറാലിയുടെ പ്രചാരണം പാര്‍ട്ടി ഊര്‍ജിതമാക്കി. വ്യാഴാഴ്ച വാഹന പ്രചാരണജാഥയും നോട്ടീസ് വിതരണവും നടത്തി. പിണറായിയുടെ പടം ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പതിക്കുകയും നോട്ടീസുകള്‍ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ.വി. ശ്രീയന്‍ അധ്യക്ഷത വഹിക്കുന്ന റാലിയില്‍ സി.പി.ഐ ജില്ല സെക്രട്ടറി വി. കുക്ക്യാന്‍, സി.പി.എം കര്‍ണാടക സംസ്ഥാനസമിതി അംഗങ്ങളായ കെ. ശങ്കര്‍, ടി. ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ സംസാരിക്കും. ശനിയാഴ്ച രാവിലെ 10ന് പിണറായി വിജയന്‍ ഐ.എം.എ ഹാളില്‍ വാര്‍ത്താഭാരതി കന്നടപത്രം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, കേരള മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം സംഘ്പരിവാറും ശക്തമാക്കി. പിണറായി ‘ഗോബാക്ക്’ എന്ന കറുത്ത പോസ്റ്റര്‍ നഗരത്തിലാകെ പതിച്ചു. ഇന്ന് ബി.ജെ.പി ജില്ല കേന്ദ്രീകൃത പ്രതിഷേധറാലി രാവിലെ 11ന് നെഹ്റു മൈതാനിയില്‍ സംഘടിപ്പിക്കും. നാളെ സംഘ്പരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - manglore-van-pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.