ഫോ​ൺ​കെ​ണി: ര​ണ്ട്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിൽ കഴിയുന്ന അഞ്ച് മാധ്യമപ്രവർത്തകരിൽ രണ്ടുപേരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ചാനൽ സി.ഇ.ഒ ആർ. അജിത്കുമാര്‍, ചീഫ് റിപ്പോർട്ടർ ആർ. ജയചന്ദ്രന്‍ എന്നിവരെ അന്വേഷണത്തി‍​െൻറ ഭാഗമായി കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച്സംഘം കഴിഞ്ഞദിവസം കോടതിയിൽ  ആവശ്യപ്പെട്ടിരുന്നു.
ഇതി‍​െൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച  ഇവരെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹര്‍ത്താൽ കാരണം സാധിച്ചില്ല. എസ്‌കോര്‍ട്ട് നല്‍കാന്‍  കഴിയില്ലെന്ന് പൊലീസ് അറിയിച്ചതാണ് തടസ്സമായത്. ഇതിനോടൊപ്പം, പ്രൊഡക്ഷന്‍ വാറൻറ് ജയില്‍അധികൃതര്‍ക്ക് ലഭിച്ചതും വൈകിയായിരുന്നു. അതിനാൽ നടപടികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ചാനല്‍ ജീവനക്കാരല്ലാത്ത ഏതാനും പേരുടെ മൊഴിയാണ്  രേഖപ്പെടുത്തിയത്. അശ്ലീലചുവയുള്ള സംഭാഷണം സംപ്രേഷണം ചെയ്യാന്‍ ഉപയോഗിച്ച പെന്‍ഡ്രൈവ്, ലാപ്ടോപ്, ഫോണ്‍ െറക്കോഡ് ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുക്കാൻ  അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല.

 

Tags:    
News Summary - mangalam tv phone trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.