​ശശീന്ദ്രനെതിരായ പരാതി റദ്ദാക്കാൻ മാധ്യമപ്രവർത്തക ഹൈകോടതിയിൽ

കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പരാതിക്കാരിയായ മാധ്യമ പ്രവർത്തക ഹൈകോടതിയിൽ. താനും മുൻ മന്ത്രിയും തമ്മിൽ ക്രിമിനൽ കേസിനിടയാക്കിയ പ്രശ്​നങ്ങൾ കോടതിക്ക്​ പുറത്ത്​ ഒത്തുതീർപ്പാക്കിയെന്നും ഇൗ സാഹചര്യത്തിൽ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ താൻ നൽകിയ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്നുമാണ്​ ആവ​ശ്യം. ഹരജി കോടതി അടുത്തയാഴ്​ച പരിഗണിക്കാനായി മാറ്റി.

വാർത്തയു​െട ഭാഗമായി  മന്ത്രിയെ കണ്ട്​ സംസാരിക്കാൻ ചെന്നപ്പോഴും അതിനുശേഷവും അശ്ലീല പദപ്രയോഗങ്ങൾ നടത്തിയും ആഭാസകരമായി പെരുമാറിയും സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ കാണിച്ചാണ്​ ഹരജിക്കാരി കോടതിയിൽ സ്വകാര്യ അന്യായം നൽകിയത്​. ​േഫാണിലൂടെയും നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിൽ ശശീ​ന്ദ്രനെ പ്രതി ചേർത്ത്​ ​േകസെടുക്കുകയും ചെയ്​തു. 

എന്നാൽ, ശശീന്ദ്രനും താനുമായി വിഷയം രമ്യമായി ചർച്ച ചെയ്​ത്​ ഒത്തുതീർത്തതായി ഹരജിയിൽ പറയുന്നു. തങ്ങളെ വ്യക്​തിപരമായി മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്​ പരാതിക്കിടയാക്കിയത്​. ഇക്കാര്യത്തിൽ പൊതുതാൽപര്യം നിലനിൽക്കുന്നി​െല്ലന്നും ഹരജിയിൽ പറഞ്ഞു.
 

Tags:    
News Summary - Mangalam honey trap: victim want to quash the complaint-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.