മനാഫ്​ വധം: പി.വി. അൻവർ എം.എൽ.എയെ വെറുതെ വിട്ടതിനെതിരെ സർക്കാറി​െൻറ അപ്പീൽ

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്ത​ക​ൻ ​െകാല്ലപ്പെട്ട കേസിൽ പി.വി. അൻവർ എം.എൽ.എ അടക്കമുള്ളവരെ വെറുതെവിട്ട സെഷൻസ്​ കോടതി വിധിക്കെതിരെ സർക്കാറി​​​െൻറ അപ്പീൽ. ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിലെ മഞ്ചേരി സെഷന്‍സ് കോടതി വിധിക്കെതിരെയാണ്​ അപ്പീൽ. 26 പ്രതികളുള്ള കേസിൽ അൻവറടക്കം 21 പേരെയും വെറുതെവിട്ടിരുന്നു. അപ്പീല്‍ നൽകാൻ 746 ദിവസം വൈകിയ സാഹചര്യത്തിൽ കാലതാമസം സംബന്ധിച്ച വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന സർക്കാറി​​​െൻറ ആവശ്യത്തിന്മേൽ കോടതി അൻവറടക്കമുള്ളവരുടെ നിലപാട്​ തേടി. കേസ്​ രണ്ടാഴ്​ച​ക്കുശേഷം പരിഗണിക്കാൻ മാറ്റി. മഞ്ചേരി കോടതി വിധിക്കെതിരെ മനാഫി​​​െൻറ സഹോദരന്‍ അബ്​ദുൽ റസാഖ്​ നൽകിയ റിവിഷന്‍ ഹരജിയും അടുത്തദിവസം ഹൈകോടതി പരിഗണിക്കും.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്‍റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍  യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഉള്‍പ്പെടെ വിചാരണ നേരിട്ട 21 പ്രതികളെയും മഞ്ചേരി സെഷന്‍സ് കോടതി 2009തില്‍ വെറുതെവിട്ടത്.

മനാഫിന്‍റെ പിതൃസഹോദരി ഭര്‍ത്താവായിരുന്ന സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി കുറുക്കന്‍ ഉണ്ണിമുഹമ്മദിന്‍റെ സഹോദരന്‍ കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രശ്‌നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്‍വറിന്‍റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം തമ്പടിച്ചതായി ഉണ്ണിമുഹമ്മദ് 1995 ഏപ്രില്‍ 12ന് രാത്രി മനാഫിന്‍റെ വീട്ടിലെത്തിയ അറിയിച്ച ശേഷം മനാഫിന്‍റെ ഓട്ടോയില്‍ മടങ്ങി പോകുന്നതിനിടെ ഓട്ടോ തടഞ്ഞ് അന്‍വറിന്‍റെ സഹോദരീ പുത്രനും കേസിലെ ഒന്നാം പ്രതിയുമായ മാലങ്ങാടന്‍ സിയാദ് ഉണ്ണി മുഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടഞ്ഞ മനാഫുമായി സിയാദ് ഉന്തും തള്ളുമായി. ഇതില്‍ പ്രതികാരം തീര്‍ക്കാന്‍ പിറ്റേദിവസം പി.വി അന്‍വറിന്‍റെയും സിയാദിന്‍റെയും നേതൃത്വത്തിലുള്ള ഗുണ്ടാസംഘം മനാഫിന്‍റെ വീട്ടിലെത്തി മനാഫിന്‍റെ സഹോദരി അടക്കമുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. 

വിവരമറിഞ്ഞ മനാഫ് ഓട്ടോയില്‍ ഒതായി അങ്ങാടിയിലെത്തിയപ്പോള്‍ കാറിലും ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം മനാഫിനെ മര്‍ദ്ദിച്ചു തടയാനെത്തിയ മനാഫിന്റെ പിതാവ് ആലിക്കുട്ടിക്കും മര്‍ദ്ദനമേറ്റും. ആലിക്കുട്ടിയുടെ കണ്‍മുന്നിലാണ് മനാഫിനെ കുത്തികൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ രാവിലെ 11 മണിക്ക് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെവിട്ടത്.

Tags:    
News Summary - Manf Murder Case: PV Anvar MLA High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT