Posted On
date_range Updated On
date_range ‘മാധ്യമം’, മീഡിയവൺ ബ്യൂറോ തുറന്നു
ശബരിമല: ‘മാധ്യമ’ ത്തിെൻറയും മീഡിയവൺ ചാനലിെൻറയും സന്നിധാനം ബ്യൂറോ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് മണ്ഡലകാല ഉത്സവത്തിനുള്ള തയാറെടുപ്പുകളും നടത്തിയതായും അതിൽ സംതൃപ്തനാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽനിന്നുള്ള വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിന് ‘മാധ്യമം’ നൽകുന്ന പിന്തുണയെ മന്ത്രി പ്രശംസിച്ചു. ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ, പി.ആർ.ഒ മുരളി കോട്ടക്കൽ, എസ്.ബി.െഎ കൊല്ലം സോൺ ഡി.ജി.എം ജോയ്സി ആര്യക്കര, ‘മാധ്യമം’ കോട്ടയം റീജനൽ മാനേജർ എം.എ. സക്കീർഹുസൈൻ, സീനിയർ റിപ്പോർട്ടർ സജി ശ്രീവത്സം, മീഡിയവൺ ബ്യൂറോ ചീഫ് പ്രേംലാൽ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.