രഖിലിന് തോക്ക് നൽകിയവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

കോതമംഗലം: രഖിലിന് തോക്ക് നൽകിയ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് കാലാവധി അവസാനിക്കുന്നതിനുമുമ്പ്​ ഹാജരാക്കുകയായിരുന്നു. നെല്ലിക്കുഴിയിൽ ഡെൻറൽ കോളജ് വിദ്യാർഥിനി പി.വി. മാനസയെ കൊലപ്പെടുത്താനും രഖിൽ ജീവനൊടുക്കാനും ഉപയോഗിച്ച തോക്ക് നൽകിയ കേസിലെ പ്രതികളായ ബിഹാർ സ്വദേശികളായ സോനുകുമാർ മോദി, മനീഷ്കുമാർ വർമ എന്നിവരെയാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയത്.

പ്രതികളെ സബ് ജയിലിലേക്ക് അയച്ചു. ബുധനാഴ്ച വരെയാണ് പ്രതികളെ കോടതി പൊലീസ് കസ്​റ്റഡി അനുവദിച്ചിരുന്നത്.

കൃഷിയിടത്തിലെത്തുന്ന കാട്ടുമൃഗങ്ങളെ വേട്ടയാടാനാണ്​ രഖിൽ തോക്ക് ആവശ്യപ്പെട്ടതെന്നും കൊലപാതകം സംബന്ധിച്ച വിവരം അറിഞ്ഞില്ലെന്നുമുള്ള മൊഴിയിൽ പ്രതികൾ ഉറച്ച് നിൽക്കുന്നതിനാലാണ്​ മറ്റ് തെളിവുകളുടെ അഭാവത്തിൽ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് കോടതിയിൽ ഹാജരാക്കിയത്.

തോക്കി​െൻറ ഉറവിടത്തെക്കുറിച്ചും ഇവരുടെ മറ്റ് ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നതിന് ഐ.ബി ഇവരെ ചോദ്യം ചെയ്തിരുന്നു. റോയും മിലിറ്ററി ഇൻറലിജൻസും വിവരങ്ങൾ തേടുകയും ചെയ്തു.

Tags:    
News Summary - manasa murder: interrogation over for those who gave guns to Rakhil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.