കോട്ടയം: ദിനപത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കി കണ്ണൂരിൽനിന്ന് മുങ്ങിയ ആളെ കോട്ടയത്ത് കണ്ടെത്തി. തളിപ്പറമ്പ് കുറ്റിക്കോല്‍ മേലുക്കുന്നേല്‍ ജോസഫിനെയാണ് (75) തിരുനക്കര ക്ഷേത്രത്തിനുസമീപത്തെ ലോഡ്ജില്‍നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച ഇയാൾ കോട്ടയത്തെ ബാങ്കിലെത്തിയിരുെന്നന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഗുരുതരരോഗം ബാധിച്ചതിെല മനോവിഷമവും മക്കള്‍ പരിഗണിക്കാത്തതിെല വേദനയുമാണ് ഇത്തരത്തിൽ വീട് വീടാന്‍ കാരണമെന്ന് ജോസഫ് പൊലീസിനോട് പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പിൽനിന്ന് ബന്ധുക്കളും എത്തിയിരുന്നു. കാണാതായെന്ന പരാതിയുള്ളതിനാൽ തളിപ്പറമ്പ് എസ്.െഎയുടെ നേതൃത്വത്തിെല സംഘത്തിന് കൈമാറി.
നവംബര്‍ 29നാണ് വിവിധ പത്രങ്ങളുടെ പയ്യന്നൂരിലെ സബ് ഓഫിസില്‍ നേരിട്ടെത്തി ചരമവാര്‍ത്തയും പരസ്യവും നല്‍കിയത്. മരിച്ചത് ജ്യേഷ്ഠനാണെന്നും സംസ്‌കാരം തിരുവനന്തപുരത്താണെന്നും പറഞ്ഞ് പഴയ ചിത്രത്തോടൊപ്പമാണ് വാർത്ത കൈമാറിയത്. പിറ്റേന്ന് മരണവാര്‍ത്ത പത്രങ്ങളില്‍ കണ്ടതോടെ ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകി. തുടർന്ന്, പയ്യന്നൂരില്‍നിന്ന് മുങ്ങിയ ജോസഫ് ജന്മനാടായ കടുത്തുരുത്തിയില്‍ എത്തി ഒരുദിവസം താമസിച്ചു. പിന്നീട് മംഗളൂരുവിലേക്ക് പോയി. തിങ്കളാഴ്ചയാണ് കോട്ടയത്തെത്തിയത്. ഉച്ചക്ക് കോട്ടയം കാര്‍ഷികവികസന ബാങ്കിലെത്തി സ്വര്‍ണമാലയും പണവും ഭാര്യക്ക് അയച്ചുകൊടുക്കണമെന്ന് ബാങ്ക് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മേലുക്കുന്നേല്‍ ജോസഫ് മരിെച്ചന്നും അയാളുടെ ഭാര്യക്ക് പണം അയക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ബാങ്കില്‍ ഇൗ സൗകര്യമില്ലെന്ന് പറഞ്ഞെങ്കിലും മടങ്ങാൻ തയാറായില്ല. തുടർന്ന്, സെക്രട്ടറി തളിപ്പറമ്പ് കാര്‍ഷികവികസന ബാങ്ക് സെക്രട്ടറിയുമായി സംസാരിച്ചതിനെത്തുടർന്നാണ് ചരമപരസ്യം നൽകി മുങ്ങിയ ആളാണെന്ന് തിരിച്ചറിഞ്ഞത്. കൂടുതൽ വിവരം ചോദിച്ചയുടന്‍ സ്ഥലംവിടുകയായിരുന്നു.
കോട്ടയം ഡിവൈ.എസ്.പി സക്കറിയ മാത്യു, വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസ്, എസ്.ഐ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘമായി നടത്തിയ തിരച്ചിലിലാണ് ഇയാൾ കുടുങ്ങിയത്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി^സ്വകാര്യബസ് സ്റ്റാൻഡ്, ലോഡ്ജുകൾ എന്നിവയും സി.സി ടി.വി കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.