മുരളീകൃഷ്ണൻ
Posted On
date_range Updated On
date_range ബസിൽ 13കാരന് നേരെ ലൈംഗികാതിക്രമം; യുവാവിന് മൂന്നുവർഷം തടവും അരലക്ഷം പിഴയും
പട്ടാമ്പി: 13കാരനായ സ്കൂൾ വിദ്യാർഥിക്ക് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 3 വർഷം കഠിന തടവും 50,000രൂപ പിഴയും ശിക്ഷ. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. അമ്പലപ്പാറ കിഴൂർ അനിയത്ത് കിഴക്കേവീട്ടിൽ മുരളി കൃഷ്ണനെ(30)യാണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷിച്ചത്.
സമാനമായ കുറ്റത്തിന് ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസം പ്രതിക്ക് 3 വർഷം കഠിതടവും 50000 രൂപയും ശിക്ഷ വിധിച്ചിരുന്നു.
പട്ടാമ്പി സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബിന്ദു ലാൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്.നിഷ വിജയ കുമാർ ഹാജരായി. അഡീഷണൽ സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.